പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് വ്യക്തമാക്കിയത്.  എഐസിറ്റിഇയുടെ പത്രക്കുറിപ്പും പിഐബി പുറത്ത് വിട്ടു.

ദില്ലി: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ച് പൂട്ടിയിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ നിവധി പരീക്ഷകളാണ് മാറ്റിവച്ചത്. രാജ്യത്ത് അനുദിനം കൊറോണ ബാധിതരുടെ എണ്ണം കൂടികൊണ്ടിരിക്കുന്ന സമയത്ത് പരീക്ഷകള്‍ നടത്തുന്നത് വലിയ വെല്ലുവിളിയാണ്. കൊറോണക്കാലത്ത് പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ ? സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചാരണമുണ്ടായി. പരീക്ഷകളുടെ നടത്തിപ്പിനെക്കുറിച്ച് സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ തേടുന്നു.

പ്രചാരമിങ്ങനെ...

കൊവിഡ് കാലത്ത് നിര്‍ത്തി വച്ചിരുന്ന പരീക്ഷകള്‍ നടത്തുന്നത് സബന്ധിച്ച് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിറ്റിഇ) വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു സര്‍വ്വേ നടത്തുന്നു എന്നായിരുന്നു പ്രചാരണം. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഈ പ്രചാരണം നടന്നു.

വസ്തുത എന്ത് ?

എന്നാല്‍ അത്തരമൊരു സര്‍വ്വേ നടക്കുന്നില്ലെന്നാണ് വസ്തുത. ഇക്കാര്യം എഐസിറ്റിഇ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വസ്തുത പരിശോധനാ രീതി

പ്രചരിക്കുന്ന സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) ആണ് വ്യക്തമാക്കിയത്. സര്‍വ്വേ നടത്തുന്ന കാര്യം നിഷേധിച്ചുകൊണ്ടുള്ള എഐസിറ്റിഇയുടെ പത്രക്കുറിപ്പും പിഐബി പുറത്ത് വിട്ടു.

Scroll to load tweet…

നിഗമനം

പരീക്ഷകള്‍ നടത്തുന്നത് സബന്ധിച്ച് എഐസിറ്റിഇ സര്‍വ്വേ നടത്തുന്നില്ല. അത്തരം പ്രചാരണങ്ങള്‍ വ്യാജമാണ്.