ചുവപ്പ് സാരി അണിഞ്ഞ് ആലിയ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്ന രീതിയിലാണ് വീഡിയോ

സമീപകാലത്ത് ഏറെ ബോളിവുഡ് താരങ്ങളുടെ ഡീപ്‌ ഫേക്ക് വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ നടി ആലിയ ഭട്ടിന്‍റെ ഒരു വീഡിയോയും ഇത്തരത്തില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. മറ്റൊരു നടിയുടെ വീഡിയോയിലേക്ക് ആലിയയുടെ മുഖം ചേര്‍ത്താണ് ഡീപ് ഫേക്ക് തയ്യാറാക്കിയിരിക്കുന്നത്. 

പ്രചാരണം

unfixface എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് നടി ആലിയ ഭട്ടിന്‍റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 'ആലിയ ഭട്ട് ഓഫ് സ്ക്രീന്‍' എന്ന തലക്കെട്ടോടെയുള്ള വീഡിയോയില്‍ ഹാഷ്‌‌ടാഗുകള്‍ കാണാം. ചുവപ്പ് സാരി അണിഞ്ഞ് ആലിയ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്ന രീതിയിലാണ് വീഡിയോ. കാഴ്‌ചയില്‍ ഈ വീഡിയോ യഥാര്‍ഥമാണ് എന്ന് തോന്നിക്കും. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നതിനാല്‍ വീഡിയോയുടെ വസ്‌തുത പരിശോധിക്കാം. 

View post on Instagram

വസ്തുതാ പരിശോധന

ആലിയ ഭട്ടിന്‍റെ വീഡിയോയുടെ യാഥാര്‍ഥ്യം മനസിലാക്കാന്‍ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് നടി വാമിഖ ഗബ്ബിയുടെ വീഡിയോയിലേക്ക് ആലിയയുടെ മുഖം എഡിറ്റ് ചേര്‍ത്താണ് വൈറല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നാണ്. വീഡിയോയുടെ ഒറിജിനല്‍ വാമിഖയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാണാം. ജബ് വി മെറ്റ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് വാമിഖ ഗബ്ബി. വാമിഖയുടെ യഥാര്‍ഥ വീഡിയോ ചുവടെ ചേര്‍ക്കുന്നു.

View post on Instagram

ഇരു വീഡിയോകളുടെയും ഫ്രെയിമുകള്‍ താരതമ്യം ചെയ്‌തില്‍ നിന്ന് മനസിലായത് രണ്ട് ദൃശ്യങ്ങളും ഒന്നാണ് എന്നാണ്. 

നിഗമനം

സാരിയില്‍ ഫോട്ടോഷൂട്ടിന് പോസ് ചെയ്യുന്ന രീതിയിലുള്ള നടി ആലിയ ഭട്ടിന്‍റെ വീഡിയോ ഡീപ്‌ ഫേക്കാണ്. മറ്റൊരു നടിയുടെ വീഡിയോയിലേക്ക് ആലിയയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വൈറല്‍ ദൃശ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

Read more: ഇന്‍ഡോറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധറാലിയോ? വീഡിയോയുടെ സത്യം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം