ദില്ലി: കൊവിഡ് 19 വ്യാപനത്തിന് ശേഷം രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സിബിഎസ്‌ഇ വിദ്യാലയങ്ങളും സമാന അവസ്ഥയിലാണ്. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മിക്ക സ്‌കൂളുകളും ഒരുക്കിയിട്ടുണ്ട്. ഇതിനിടെ സിബിഎസ്‌ഇ 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ തീയതി പുറത്തുവിട്ടോ ബോര്‍ഡ്.

പ്രചാരണം ഇങ്ങനെ

സിബിഎസ്‌ഇയുടെ ലെറ്റര്‍പാഡിലുള്ള ഒരു സര്‍ക്കുലറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സര്‍ക്കുലറില്‍ പറയുന്നത് പ്രകാരമാണെങ്കില്‍ മാര്‍ച്ച് 15ന് 12-ാം ക്ലാസ് പരീക്ഷകള്‍ ആരംഭിക്കും. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ പരീക്ഷാ സര്‍ക്കുലര്‍ സത്യമോ?

സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ബാര്‍ നര്‍ത്തകി എന്ന പേരില്‍ പ്രചരിച്ച ചിത്രത്തിന്‍റെ വസ്‌തുത

വസ്‌തുത

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച വിജ്ഞാപനം വ്യാജമാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. 12-ാം ക്ലാസ് പരീക്ഷയുടെ തീയതികള്‍ ഇതുവരെ സിബിഎസ്‌ഇ പുറത്തുവിട്ടിട്ടില്ല. 

 

നിഗമനം

സിബിഎസ്‌ഇ 12-ാം ക്ലാസ് പരീക്ഷ തീയതികള്‍ എന്ന പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണ്. പരീക്ഷയുടെ തീയതികള്‍ സിബിഎസ്‌ഇ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് തയ്യാറെടുക്കാന്‍ ഉചിതമായ സമയം ലഭിക്കുന്ന തരത്തില്‍ വളരെ മുമ്പ് തന്നെ തീയതികള്‍ പ്രഖ്യാപിക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍ അറിയിച്ചു.  

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​