ഗോമൂത്രം കുപ്പികളാക്കി സ്റ്റിക്കര്‍ ഒട്ടിച്ച് വച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ദില്ലി: രാജ്യത്ത് ഗോമൂത്രം കുപ്പികളിലാക്കി മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്ക് വയ്ക്കാന്‍ എഫ്‌എസ്എസ്എഐ അനുമതിയായോ? എഫ്‌എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഗോമൂത്രം കടകളില്‍ വില്‍ക്കാന്‍ അനുമതി നല്‍കി എന്ന അവകാശവാദത്തോടെ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രം വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

ഗോമൂത്രം കുപ്പികളാക്കി വച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ കുപ്പിയുടെ പുറത്ത് ഗോമൂത്രം എന്ന എഴുത്തും പശുവിന്‍റെ ചിത്രവും കാണാം. ഇതിനൊപ്പം ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലോഗോയും പതിപ്പിച്ചിരിക്കുന്നത് കാണാം. എന്നാല്‍ ഗോമൂത്രം കുപ്പിയിലാക്കി വില്‍ക്കാന്‍ എഫ്‌എസ്എസ്എഐ അനുമതി നല്‍കിയിട്ടില്ല എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയും നിയന്ത്രണവുമായി ബന്ധപ്പെട്ട സംവിധാനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ. 

Scroll to load tweet…

Read more: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സൗജന്യ സോളാര്‍ സ്റ്റൗ വിതരണം ചെയ്യുന്നോ? വാസ്‌തവമറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം