അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വിജയി ആര് എന്ന പ്രഖ്യാപനത്തിന് ചില അനിശ്ചിത്വങ്ങള്‍ നിലനില്‍ക്കുകയാണ്.  അതിനിടെയാണ് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. സിഎന്‍എന്‍ ചാനലില്‍ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പോണ്‍ ഹബ്ബ് എന്ന അശ്ലീല സൈറ്റിന്‍റെ ലോഗോ കടന്നുവന്നു എന്ന രീതിയിലാണ് ഈ ക്ലിപ്പ്. ഇതിന്‍റെ സത്യവസ്ഥ പരിശോധിക്കാം.

പ്രചരണം

11 സെക്കന്‍റുള്ള ഈ വീഡിയോ ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ ചില പ്രോഫൈലുകള്‍  "CNN had Pornhub open"എന്ന പേരിലാണ് പ്രചരിപ്പിക്കപ്പെട്ടത്. നിരവധി ഹാന്‍റിലുകളിലാണ് ഇത് പ്രചരിപ്പിച്ചത്. 

വസ്തുത ഇതാണ്

എന്നാല്‍ വീഡിയോയിലെ പ്രചരണം തീര്‍ത്തും വാസ്തവ വിരുദ്ധമാണ്. ലൂയിസ് വെക്കിന്‍റെ ട്വീറ്റ് പ്രകാരം, ഈ വീഡിയോ സൂം ചെയ്ത് നോക്കുമ്പോള്‍ പോണ്‍ ഹബ്ബ് ലോഗോ കൃത്രിമമായി പിടിപ്പിച്ചതാണ് എന്ന് തീര്‍ത്തും വ്യക്തമാണ്.

ഇതിന് പിന്നാലെ ട്രാന്‍ക്രിഡി പാല്‍മെറി എന്ന അക്കൌണ്ടില്‍ നിന്നും ഈ വീഡിയോയുടെ ഒറിജിനല്‍ ക്ലിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം പ്രചരിപ്പിക്കുന്ന വീഡിയോ തീര്‍ത്തും തെറ്റാണ് എന്ന് വ്യക്തമാണ്. 

നിഗമനം:

സിഎന്‍എന്‍ ചാനലില്‍ തെരഞ്ഞെടുപ്പ് വിശകലനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പോണ്‍ ഹബ്ബ് എന്ന അശ്ലീല സൈറ്റിന്‍റെ ലോഗോ കടന്നുവന്നു എന്ന രീതിയിലാണ് ഈ ക്ലിപ്പ് വ്യാജമാണ്.