നേരത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു എന്ന രീതിയില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജം. സുപ്രഭാതം ചെയര്‍മാന്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന തരത്തിലാണ് കാര്‍ഡ് പ്രചരിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു കാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പഴയ കാര്‍ഡില്‍ എഡിറ്റ് ചെയ്താണ് ഇത്തരം വ്യാജ കാര്‍ഡ് പ്രചരിപ്പിക്കുന്നത്. നേരത്തെയും ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരില്‍ വ്യാജ കാര്‍ഡുകള്‍ പ്രചരിപ്പിച്ചിരുന്നു. നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.