തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രമേശ് ചെന്നിത്തലയുടെ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ട് വ്യാജമാണ്. രമേശ് ചെന്നിത്തല ബിജെപിയിലേക്ക് എന്ന വാചകങ്ങളാണ് കൃത്രിമമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബ്രേക്കിംഗ് എന്ന പേരില്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്.