ദില്ലി: അഭിഭാഷകര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ലോഗോ ഉപയോഗിക്കുന്നുണ്ട്. സമാനമായി അധ്യാപകര്‍ക്കും ലോഗോയുണ്ടോ?. സവിശേഷ ലോഗോ ഉപയോഗിക്കാന്‍ അധ്യാപകര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി എന്ന പ്രചാരണത്തിന് പിന്നിലെ വസ്‌തുത എന്താണ്... 

 

പ്രചാരണം ഇങ്ങനെ

ആദ്യ കാഴ്‌ചയില്‍ തന്നെ അധ്യാപകരെ പ്രതിനിധാനം ചെയ്യുന്നതാണ് ലോഗോ. രണ്ട് കൈപ്പത്തികളുടെ നടുവിലായി പേനയും പുസ്‌തകവും ഉള്‍ക്കൊള്ളുന്ന ലോഗോ. I want, I can, I will എന്നീ എഴുത്തുകളും ലോഗോയിലുണ്ട്. ഇത് വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. 

 

വസ്‌തുത

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള അധ്യാപകരുടെ ലോഗോയ്ക്ക്‌ സുപ്രീം കോടതി അനുമതി നല്‍കിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

വസ്‌തുത പരിശോധന രീതി

ഇത്തരമൊരു ലോഗോയെ കുറിച്ച് സുപ്രീം കോടതിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങളൊന്നുമില്ല. മാത്രമല്ല, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലോഗോയാണിത്. ലൂധിയാനയില്‍ നിന്നുള്ള രാജേഷ് ഖന്ന എന്ന അധ്യാപകന്‍ 2017ലെ അധ്യാപക ദിനത്തില്‍ ഡിസൈന്‍ ചെയ്‌തതാണിത്.  

നിഗമനം

 

അധ്യാപകര്‍ക്ക് വാഹനങ്ങളില്‍ പതിപ്പിക്കാനുള്ള ലോഗോയ്‌ക്ക് സുപ്രീം കോടതി അനുമതി നല്‍കി എന്ന പ്രചാരണം വ്യാജമാണ്. വൈറലായിരിക്കുന്ന ലോഗോ മൂന്ന് വര്‍ഷത്തോളമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ്. 

'റെയില്‍വേയില്‍ 5000ത്തിലേറെ ഒഴിവുകള്‍'; പരസ്യം കണ്ട് അപേക്ഷിക്കേണ്ടതുണ്ടോ?

ലാന്‍ഡിംഗും അപകടവും വ്യക്തം; പ്രചരിക്കുന്നത് കരിപ്പൂർ വിമാന ദുരന്തത്തിന്‍റെ ദൃശ്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​