പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഇന്ത്യന്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായുള്ള ഇരു ഫോട്ടോകളും വ്യാജം
ചാരപ്രവര്‍ത്തനത്തിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നു എന്ന അവകാശവാദത്തോടെ രണ്ട് ചിത്രങ്ങളുടെ ഒരു കൊളാഷ് എക്സ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലാണ്. രാഹുലും ജ്യോതിയും തമ്മില്‍ പരിചയമുണ്ടായിരുന്നു എന്ന തരത്തിലുള്ള കുറിപ്പുകളോടെ ഷെയര്‍ ചെയ്യപ്പെടുന്ന ഈ ഫോട്ടോകളുടെ വസ്‌തുത എന്താണ് എന്ന് വിശദമായി അറിയാം.
പ്രചാരണം
ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം രാഹുല്‍ ഗാന്ധി മുമ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു എന്ന അവകാശവാദത്തോടെ ഏറെപ്പേരാണ് എക്‌സില്‍ ഈ കൊളാഷ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഫോട്ടോകളാണ് ഈ കൊളാഷിലുള്ളത്. ഈ ചിത്രം ഷെയര്‍ ചെയ്യുന്നവരെല്ലാം രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിക്കുന്നതായി കാണാം. രാഹുല്‍ ഗാന്ധിയും ജ്യോതി മല്‍ഹോത്രയും തമ്മില്‍ എന്താണ് ബന്ധമെന്നും പലരും ചോദിക്കുന്നു. രാഹുല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്ന് പലരും വാദിക്കുന്നതായും സോഷ്യല്‍ മീഡിയയില്‍ കാണാം.

വസ്‌തുതാ പരിശോധന- ചിത്രം 1
ഇരു ചിത്രങ്ങളുടെയും വസ്‌തുത കേവലമൊരു റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ തന്നെ ലഭ്യമാകുന്നതേയുള്ളൂ. രാഹുല്‍ ഗാന്ധി ആദ്യ ചിത്രത്തില്‍ ശരിക്കും പോസ് ചെയ്തിരിക്കുന്നത് 2018 കാലത്ത് അന്ന് റായ്ബറേലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന അദിതി സിംഗിനൊപ്പമാണ് എന്ന് റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ വ്യക്തമായി. അദിതിയുടെ ആ ചിത്രത്തിലേക്ക് ജ്യോതി മല്‍ഹോത്രയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്താണ് ഇപ്പോഴത്തെ വൈറല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 2021ല്‍ കോണ്‍ഗ്രസ് വിട്ട അദിതി സിംഗ് ഇപ്പോള്‍ റായ്ബറേലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ്.

വസ്‌തുതാ പരിശോധന- ചിത്രം 2
രണ്ടാമത്തെ ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളതും ജ്യോതി മല്‍ഹോത്രയല്ല. മറ്റൊരു സ്ത്രീയുടെ മുഖത്തിന് പകരം ജ്യോതി മല്‍ഹോത്രയുടെ ഫേസ് എഡിറ്റ് ചെയ്ത് ചേര്‍ത്താണ് ഈ ഫോട്ടോയും തയ്യാറാക്കിയിരിക്കുന്നത് എന്ന് മനസിലാക്കാം. ഒറിജിനല്‍ ചിത്രം ഈ ലിങ്കില്‍ കാണാം.

നിഗമനം
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്കൊപ്പം രാഹുല്‍ ഗാന്ധി നില്‍ക്കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന രണ്ട് ഫോട്ടോകളും വ്യാജമാണ്. യഥാര്‍ഥത്തില്‍ മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പമാണ് രാഹുല്‍ പോസ് ചെയ്തിരുന്നത്. ഇവരുടെ മുഖത്തിന് പകരം ജ്യോതി മല്‍ഹോത്രയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്ത് തയ്യാറാക്കിയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാജ പ്രചാരണം നടക്കുന്നതെന്ന് വ്യക്തം.


