ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തി എഐ അധിഷ്ഠിതമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പോകുന്നു എന്നാണ് ഒരു വീഡിയോ പറയുന്നത്

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ മനുഷ്യനിര്‍മ്മിത ബുദ്ധിയുടെ (AI) കാലമാണിത്. ലോകത്ത് എഐ വിപ്ലവകരമായ വമ്പന്‍ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ഇതിനിടെ പല ആശങ്കകളും എഐ സംബന്ധിച്ച് ഉയരുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യ ഓരോ ദിവസവും കരുത്താര്‍ജിക്കുന്നതിനും ആശങ്കകള്‍ക്കുമിടെ സജീവമായ ഒരു വീഡിയോ ഏവരേയും അമ്പരപ്പിക്കുകയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തി എഐ അധിഷ്ഠിതമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ പോകുന്നു എന്നാണ് ഒരു വീഡിയോ പറയുന്നത്. വാസ്‌തവമാണോ ഇക്കാര്യം. 

പ്രചാരണം

നാരായണ മൂര്‍ത്തി മാധ്യമങ്ങളോട് സംസാരിക്കുന്നതായുള്ള ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. പാവപ്പെട്ട ഇന്ത്യക്കാരെ പണക്കാരാക്കാന്‍ നാരായണ മൂര്‍ത്തി നടപ്പാക്കുന്ന പദ്ധതി എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ലിങ്ക് സഹിതമാണ് വീഡിയോ എത്തിയിരിക്കുന്നത്. Iplex AI പ്ലാറ്റ്‌ഫോം ഇതിനകം നിരവധി ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിച്ചു. 25000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഒരാഴ്‌ച കൊണ്ട് ബാങ്ക് അക്കൗണ്ടില്‍ 100750 രൂപ കിട്ടി എന്നും പ്രചാരണത്തില്‍ പറയുന്നു. 

വസ്‌തുത

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയും അതിന്‍റെ ഓഡിയോയും തമ്മില്‍ യാതൊരു യോജിപ്പുമില്ല എന്ന് ഒറ്റനോട്ടത്തില്‍ മാത്രമാണ്. വൈറല്‍ വീഡിയോയിലുള്ളത് പോലെയല്ല നാരായണ മൂര്‍ത്തിയുടെ ശബ്‌ദമെന്ന് അദേഹത്തിന്‍റെ മറ്റ് വീഡിയോകള്‍ പരിശോധിച്ചാല്‍ മനസിലാകും. പ്രചരിക്കുന്ന വീഡിയോയിലുള്ളതിനേക്കാള്‍ ഗംഭീര്യമുള്ള ശബ്ദമാണ് യഥാര്‍ഥത്തില്‍ അദേഹത്തിന്‍റേത്. മാത്രമല്ല, ഇംഗ്ലീഷ് ഉച്ചാരണവും സംസാരവേഗവും വ്യത്യസ്തമാണ്. നാരായണ മൂര്‍ത്തി സംസാരിക്കുന്നതിന്‍റെ ഒറിജിനല്‍ വീഡിയോ 2023 മാര്‍ച്ച് മൂന്നിന് ബിസിനസ് ടുഡേ ട്വിറ്ററില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതില്‍ നാരായണ മൂര്‍ത്തി ഇത്തരമൊരു പുതിയ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിനെ കുറിച്ച് ഒരിടത്തും പറയുന്നില്ല. പ്രചരിക്കുന്നത് വ്യാജ വീഡിയോയാണ് എന്ന് ഇക്കാരണങ്ങള്‍ വ്യക്തമാക്കുന്നു. 

ഒറിജിനല്‍ വീഡിയോ

Scroll to load tweet…