നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷിക ദിനമായ ജനുവരി 23,  'പരാക്രം ദിവസ്' ആയി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി, അന്നേ ദിവസം രാഷ്‌ട്രപതി ഭവനിൽ ഒരു ഛായാചിത്രത്തിന്റെ അനാച്ഛാദനം നടന്നു. നേതാജിയുടെ ഫ്രെയിം ചെയ്ത ചിത്രം പ്രസിഡന്റ് രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സഹിതം ഒരു ട്വീറ്റും ഏതാണ്ട് തത്സമയം തന്നെ രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പുറമേയാണ് ഇത് സുഭാഷ് ചന്ദ്ര ബോസിന്‍റെ ചിത്രമല്ല ഒരു ബംഗാളി നടന്‍റെ ചിത്രമാണ് എന്ന രീതിയില്‍ വ്യാപക പ്രചാരണം നടന്നത്. ഇതിന്‍റെ വസ്തുതയാണ് ഇപ്പോള്‍ പുറത്ത് എത്തിയത്.

പ്രചാരണം ഇങ്ങനെ

രാഷ്‌ട്രപതി അനാച്ഛാദനം ചെയ്ത ചിത്രം സുഭാഷ് ചന്ദ്ര ബോസിന്റേതല്ല, അത് ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത നേതാജി കഥാപാത്രമായി വരുന്ന ഗുംനാമി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസെൻജിത് ചാറ്റർജിയുടെതായിരുന്നു എന്ന ആക്ഷേപം ആദ്യം ഉയര്‍ത്തിയത് ഡോ. ആദില്‍ ഹൊസൈന്‍ (@adilhossain) എന്ന ഹാന്‍റിലാണ്. ഇപ്പോള്‍ അത് പ്രൊട്ടക്ട് ചെയ്യപ്പെട്ട രീതിയിലാണ് അതിന്‍റെ സ്ക്രീന്‍ ഷോട്ട് താഴെ.

തൃണമൂൽ കോൺഗ്രസ് നേതാവായ മഹുവ മൊയ്ത്രയും പിന്നാലെ ഈ പ്രചരണം ഏറ്റെടുത്തു, അവര്‍ ട്വീറ്റിലൂടെ രേഖപ്പെടുത്തി. "ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ, ( ഈ ഗവൺമെന്റിനെക്കൊണ്ട് എന്തായാലും അതിനുള്ള ത്രാണിയുണ്ട് എന്ന് തോന്നുന്നില്ല)" എന്നായിരുന്നു മഹുവാ മൊയ്ത്രയുടെ ആദ്യ പ്രതികരണം. താൻ ചെയ്ത ട്വീറ്റ് മഹുവാ മൊയ്ത്ര മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഇതിന് പുറമേ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ്, തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍, ചത്തീസ്ഗഢ് ആരോഗ്യ മന്ത്രി, മാധ്യമപ്രവര്‍ത്തകരായ ബര്‍ഗ്ഗ ദത്ത്, ശിവ് അടൂര്‍, ഗൌരവ് പാണ്ഡേ തുടങ്ങിയവര്‍ എല്ലാം ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയ പ്രതികരണം നടത്തി. ഇതിന് പിന്നാലെ ഫേസ്ബുക്കിലും ട്വിറ്ററിലും ഇത് വലിയ ചര്‍ച്ചയായി.

പ്രചാരണത്തിന്‍റെ പിന്നിലെ വസ്തുത

എന്നാല്‍ ഇപ്പോള്‍ ഇത് സംബന്ധിച്ച വസ്തുത പുറത്തുവരുന്നുണ്ട്. രാഷ്ട്രപതി അനച്ഛാദനം ചെയ്ത ചിത്രം റിവേര്‍സ് സെര്‍ച്ച് ചെയ്താല്‍ ബിജെപി നേതാവും സുഭാഷ് ചന്ദ്ര ബോസിന്‍റെ ഗ്രാന്‍റ് നെഫ്യുവുമായ ചന്ദ്ര കുമാര്‍ ബോസ് ഡിസംബര്‍ 27, 2019 ല്‍ ട്വീറ്റ് ചെയ്ത ഒരു ചിത്രം ലഭിക്കുന്നുണ്ട്.

ഈ ചിത്രവും രാഷ്ട്രപതി അനച്ഛാദനം ചെയ്ത ചിത്രവും നോക്കുമ്പോള്‍ തന്നെ വളരെയേറെ സാമ്യതകള്‍‍ ഉള്ളതായി കാണാം. രാഷ്ട്രപതി ഭവനില്‍ അനച്ഛാദനം ചെയ്യപ്പെട്ട ചിത്രം വരച്ചത് പരേശ് മൈതി എന്ന കലാകാരനാണ് ഈ ചിത്രത്തിന്‍റെ പൂര്‍ണ്ണത സംബന്ധിച്ച് തര്‍ക്കങ്ങളും വാദങ്ങളും ഉണ്ടാകമെങ്കിലും ഒരിക്കലും ചിത്രത്തിന്‍റെ റഫറന്‍‍സ് ഗുംനാമി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസെൻജിത് ചാറ്റർജിയല്ലെന്ന് വ്യക്തമാണെന്ന് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്ക് പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Art Alive Gallery (@artalivegallery)

 

 

ഇതിനൊപ്പം ഗൂഗിളില്‍ ലഭിക്കുന്ന വിവിധ സുഭാഷ് ചന്ദ്ര ബോസ് ചിത്രങ്ങളെ താരതമ്യം ചെയ്യാനും ആള്‍ട്ട് ന്യൂസ് ശ്രമിക്കുന്നു. ഇതിനൊപ്പം തന്നെ പ്രസക്തമായ കാര്യമാണ് ജേര്‍ണലിസ്റ്റ് നിസ്തുല ഹെബ്ബാറിന്‍റെ ട്വീറ്റ് പ്രകാരം രാഷ്ട്രപതിഭവനിലേക്ക് ചിത്രം തയ്യാറാക്കിയ പരേശ് മൈതിക്ക് വരയ്ക്കാന്‍ റഫറന്‍സായി ചിത്രം നല്‍കിയത് നേതാജിയുടെ പൗത്രിയായ ജയന്തി ബോസ് ആണെന്ന് പറയുന്നു.

കേന്ദ്രമന്ത്രി സൃമ്തി ഇറാനി അടക്കമുള്ളവരും ഈ വാദങ്ങളെ തള്ളി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രചാരണം സത്യ വിരുദ്ധം

രാഷ്‌ട്രപതി അനാച്ഛാദനം ചെയ്ത ചിത്രം സുഭാഷ് ചന്ദ്ര ബോസിന്റേതല്ല, അത് ശ്രീജിത്ത് മുഖർജി സംവിധാനം ചെയ്ത നേതാജി കഥാപാത്രമായി വരുന്ന ഗുംനാമി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രോസെൻജിത് ചാറ്റർജിയുടെതായിരുന്നു എന്ന പ്രചാരണം സത്യവിരുദ്ധമാണ്. ഇതിന് ശേഷം തൃണമൂൽ കോൺഗ്രസ് നേതാവായ മഹുവ മൊയ്ത്ര അടക്കം തങ്ങളുടെ ട്വീറ്റുകള്‍ നീക്കം ചെയ്തതായി കാണുന്നു.