Asianet News MalayalamAsianet News Malayalam

അന്‍റാര്‍ട്ടിക്കയില്‍ പൂക്കളോ! വൈറലായി ചിത്രം, അറിയേണ്ട വസ്‌തുതകള്‍

ജലത്തില്‍ ഒഴുകിനീങ്ങുന്ന മഞ്ഞുമലകളും അതിന് സമീപത്തായി കരയിലുള്ള പൂക്കളുടേതുമാണ് പ്രചരിക്കുന്ന ചിത്രം

Photo shows flowers blooming in Antarctica but image is from Greenland jje
Author
First Published Sep 29, 2023, 10:37 AM IST

അന്‍റാര്‍ട്ടിക്ക: എവിടെത്തിരിഞ്ഞാലും മഞ്ഞ് കൂമ്പാരങ്ങളുള്ള അന്‍റാര്‍ട്ടിക്കയില്‍ പൂക്കളുടെ വസന്തകാലമാണോ ഇത്? അന്‍റാര്‍ട്ടിക്കയില്‍ വലിയ മഞ്ഞ് കട്ടകള്‍ക്ക് സമീപം രണ്ട് നിറങ്ങളിലുള്ള പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതായി നിരവധി എക്‌സ് (ട്വിറ്റര്‍) ഉപയോക്‌താക്കളാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സസ്യങ്ങള്‍ക്ക് വളരാന്‍ പൊതുവെ അനുകൂലമല്ലാത്ത അന്‍റാര്‍ട്ടിക്കന്‍ കാലാവസ്ഥയില്‍ പൂക്കള്‍ വിരിഞ്ഞത് ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ജലത്തില്‍ ഒഴുകിനീങ്ങുന്ന മഞ്ഞുമലകളും അതിന് സമീപത്തായി കരയിലുള്ള പൂക്കളുടേതുമാണ് പ്രചരിക്കുന്ന ചിത്രം. ശരിക്കും സത്യം തന്നെയോ അന്‍റാര്‍ട്ടിക്കന്‍ പൂക്കളുടെ ചിത്രം?

പ്രചാരണം

അന്‍റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിഞ്ഞതായി ഒരാഴ്‌ചയിലേറെയായി ട്വിറ്ററില്‍ പലരും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഞാന്‍ ഇതിനെ കുറിച്ച് കേട്ടിരുന്നു. അന്‍റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിയുകയാണ്' എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ഷിബ ഇനു എന്നയാളുടെ ട്വീറ്റ്. 'അന്‍റാര്‍ട്ടിക്കയില്‍ പൂക്കള്‍ വിരിഞ്ഞുതുടങ്ങിയിരിക്കുന്നു. എന്നാലിത് നല്ല വാര്‍ത്തയല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആഗോളതാപനത്തിന്‍റെ ഫലമായി ആവാസവ്യവസ്ഥ തകിടംമറിയുന്നത് കൊണ്ടാണ് പൂക്കള്‍ വിരിയുന്നത്' എന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. ഇത്തരം നിരവധി ട്വീറ്റുകള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ കാണാം. ഈ പോസ്റ്റുകള്‍ എല്ലാംതന്നെ സത്യമോ? നമുക്ക് പരിശോധിക്കാം...

വസ്‌തുത

അന്‍റാര്‍ട്ടിക്കയില്‍ രണ്ട് നിറങ്ങളിലുള്ള പൂക്കള്‍ ഇപ്പോള്‍ വിരിഞ്ഞതായുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പല എക്‌സ് യൂസര്‍മാരും ട്വീറ്റ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ചിത്രത്തിന്‍റെ ആധികാരിക ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു. ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ സ്റ്റോക് ഫോട്ടോ ഏജന്‍സിയായ അലാമി പ്രസിദ്ധീകരിച്ച ചിത്രം കണ്ടെത്താനായി. വെള്ളത്തിലൊഴുകി നീങ്ങുന്ന മഞ്ഞുകട്ടകളും കരയില്‍ പൂക്കളുമുള്ള ചിത്രം ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ളതാണ് എന്നാണ് ഫോട്ടോയ്‌ക്കൊപ്പം  അലാമി വിവരണമായി എഴുതിയിരിക്കുന്നത്. അന്‍റാര്‍ട്ടിക്കയില്‍ പൂക്കളുടെ വസന്തകാലം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ളതാണ് എന്ന് ഇതിനാല്‍ ഉറപ്പിക്കാം. 

അലാമി പബ്ലിഷ് ചെയ്ത ഫോട്ടോ

Photo shows flowers blooming in Antarctica but image is from Greenland jje

Read more: ഇന്ത്യയിലെത്തിയ പാക് ടീമിനെ ആരാധകര്‍ വരവേറ്റത് 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' വിളികളോടെ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios