റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ 5000 രൂപ നോട്ട് പുറത്തിറക്കുന്നു എന്നാണ് ചിത്രം സഹിതമുള്ള ട്വീറ്റ് 

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുതിയ 5000 രൂപ നോട്ട് പുറത്തിറക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. ഇന്ത്യയിലെ നോട്ടുകള്‍ക്ക് നിലവിലില്ലാത്ത സവിശേഷ നിറത്തില്‍ ആര്‍ബിഐ 5000 രൂപ നോട്ട് ഇറക്കുന്നതായി ചിത്രം സഹിതം നിരവധി ട്വീറ്റുകള്‍ കാണാം. ട്വീറ്റുകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യത്തില്‍ വ്യാജ പ്രചാരണത്തെ കുറിച്ചും യഥാര്‍ഥ വസ്‌തുതയും വിശദമായി അറിയാം. 

പ്രചാരണം

'അയ്യായിരം രൂപയുടെ നോട്ട് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും'- എന്നാണ് എക്‌സിലെ (പഴയ ട്വിറ്റര്‍) പോസ്റ്റ്. രൂപയുടെ ചിഹ്നത്തോടൊപ്പം 5000 എന്ന് എഴുതിയിരിക്കുന്ന നോട്ടിന്‍റെ ചിത്രമാണ് എക്‌സില്‍ കാണുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോഗോയും ഗവര്‍ണറുടെ ഒപ്പും അടക്കമുള്ള ആധികാരിക സൂചനകള്‍ ഈ നോട്ടിലുമുണ്ട്. 

ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട്

വസ്‌തുത

എന്നാല്‍ പുതിയ 5000 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കുന്നതായുള്ള സോഷ്യല്‍ മീഡിയ പ്രചാരണം വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്ക് അറിയിച്ചു. 5000 രൂപ നോട്ട് അച്ചടിച്ചിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും പിഐബി വ്യക്തമാക്കി. 

Scroll to load tweet…

മാത്രമല്ല, 5000 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കുന്നതായി റിസര്‍വ് ബാങ്ക് ഇതുവരെ അറിയിപ്പുകളൊന്നും പുറത്തിറക്കിയിട്ടുമില്ല. ആര്‍ബിഐ പുറത്തിറക്കാനൊരുങ്ങുന്ന 5000 രൂപ നോട്ട് എന്ന അവകാശവാദത്തോടെയുള്ള ഫോട്ടോ വ്യാജമാണ് എന്ന് ഉറപ്പിക്കാം. 

Read more: കാസര്‍കോട് ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ യുവാക്കള്‍ തമ്മിലടിച്ചോ? വീഡിയോയുടെ സത്യമിത്