Asianet News MalayalamAsianet News Malayalam

കര്‍ഷകര്‍ക്ക് ട്രൂഡോയുടെ പൂര്‍ണ പിന്തുണ, നിലത്തിരുന്ന് പ്രതിഷേധിക്കുന്നതായി ചിത്രം; പ്രചാരണത്തിലെ വസ്‌തുത

ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് നിലത്തിരുന്ന് പ്രതിഷേധിക്കാനും തയ്യാറായോ കനേഡിയന്‍ പ്രധാനമന്ത്രി?

Reality Behind Justin Trudeau photo of sitting to support Farmers Protest in India
Author
delhi, First Published Dec 5, 2020, 1:59 PM IST

ദില്ലി: ദില്ലി അതിര്‍ത്തിയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ചിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഇതിന് പിന്നാലെ ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് നിലത്തിരുന്ന് പ്രതിഷേധിക്കാനും തയ്യാറായോ കനേഡിയന്‍ പ്രധാനമന്ത്രി? സാമൂഹ്യമാധ്യമങ്ങളിലെ ഒരു പ്രചാരണമാണ് ഈ ചോദ്യമുയര്‍ത്തുന്നത്. 

പ്രചാരണം ഇങ്ങനെ

'കര്‍ഷക സഹോദരങ്ങള്‍ക്ക് പിന്തുണയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി പ്രതിഷേധക്കാര്‍ക്കൊപ്പം നിലത്തിരിക്കുന്നു'. നിരവധി സിഖുകാര്‍ക്കൊപ്പം ജസ്റ്റിന്‍ ട്രൂഡോ ഇരിക്കുന്ന ചിത്രം സഹിതമാണ് പ്രചാരണം. സാമൂഹ്യമാധ്യമങ്ങളിലെ ചില പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ചുവടെ. 

Reality Behind Justin Trudeau photo of sitting to support Farmers Protest in India

Reality Behind Justin Trudeau photo of sitting to support Farmers Protest in India

 

വസ്‌തുത

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കാനഡയിലെ ഓട്ടവയിലുള്ള ഒരു ഗുരുദ്വാര സന്ദര്‍ശിച്ച വേളയില്‍ സിഖ് വിശ്വാസികള്‍ക്കൊപ്പം ജസ്റ്റിന്‍ ട്രുഡോ ഇരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വ്യക്തമാക്കുന്നു. 2015 നവംബര്‍ 24ന് ഈ ചിത്രം സഹിതം ട്രൂഡോയുടെ ഗുരുദ്വാര സന്ദര്‍ശനം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ ഈ ചിത്രം. 

Reality Behind Justin Trudeau photo of sitting to support Farmers Protest in India

 

നിഗമനം

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പിന്തുണയറിയിച്ചിട്ടുണ്ട് എന്നത് വസ്‌തുതയാണ്. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദേഹം നിലത്തിരുന്ന് പ്രതിഷേധിച്ചതായുള്ള സാമൂഹ്യമാധ്യമങ്ങളിലെ  വ്യാജമാണ്. 

ട്രൂഡോ മാത്രമല്ല, കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമല ഹാരിസും; ട്വീറ്റും യാഥാർഥ്യവും


 

 

Follow Us:
Download App:
  • android
  • ios