'രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ലാപ്ടോപ്പ് നല്‍കുന്നു'. സൌജന്യമായി നല്‍കുന്ന ലാപ്ടോപ്പ് ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യണ്ട് ലിങ്ക് സഹിതമാണ് ടെക്സ്റ്റ് മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് വ്യാപകമാവുന്നത്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും സന്ദേശം ആവശ്യപ്പെടുന്നു. 

ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമാകുന്ന പശ്ചാത്തലത്തിലാണ് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം വ്യാപകമാവുന്നത്.

എന്നാല്‍ ഈ പ്രചാരണം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം ട്വീറ്റ് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കായി ഇത്തരം പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും പിഐബി വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു.