കൊവിഡ് വ്യാപനം വര്‍ധിച്ചതിന് പിന്നാലെ പഠനം ഓണ്‍ലൈനിലേക്ക് മാറിയതോടെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വന്‍തുക സ്കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രധാനമന്ത്രിയുടെ പേരിലുള്ള സ്കോളര്‍ഷിപ്പ് എന്ന പേരിലാണ് പ്രചാരണം വ്യാപകമാവുന്നത്.

പ്രചാരണം

ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ നിന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതം നല്‍കുന്നു. ഇതിനായി അപേക്ഷിക്കേണ്ട രീതി എന്നിവയടക്കമാണ് പ്രചാരണം. സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ട സൈറ്റിന്‍റെ വിവരവും പ്രചാരണത്തിലുണ്ട്. 


വസ്തുത
ഇത്തരം തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കരുതിയിരിക്കാനും ഈ പ്രചാരണം വ്യാജമാണെന്നും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദമാക്കിയിട്ടുണ്ട്. ദേശീയ സ്കോളര്‍ഷിപ്പ്  പോര്‍ട്ടല്‍ ഇത്തരത്തിലുള്ള സ്കോളര്‍ഷിപ്പ് നല്‍കുന്നില്ലെന്നും പിഐബി ട്വിറ്ററില്‍ വിശദമാക്കി

വസ്തുതാ പരിശോധന രീതി

പ്രചാരണം തെറ്റാണെന്ന് പിഐബി വ്യക്തമാക്കുന്ന ട്വീറ്റ്, ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ 

നിഗമനം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ വീതം ദേശീയ സ്കോളര്‍ഷിപ്പ്  പോര്‍ട്ടല്‍  നല്‍കുന്നുണ്ടെന്ന പ്രചാരണം വ്യാജമാണ്.