മലകള്‍ക്കടിയിലൂടെ കടന്നുപോകുന്ന തുരങ്കങ്ങളും റോഡിനായി നിര്‍മിക്കുന്ന ഭീമന്‍ പാലങ്ങളുമാണ് വീഡിയോയിലുള്ളത്
കശ്‌മീരില്‍ നിര്‍മാണത്തിലിരിക്കുന്ന ഒരു റോഡ് എന്ന പേരിലൊരു വിസ്മയ വീഡിയോ ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കാണാം. ശ്രീനഗറിനെയും ജമ്മുവിനെയും ലഡാക്കിനേയും ബന്ധിപ്പിക്കുന്ന പാത എന്ന അവകാശവാദത്തോടെയാണ് റീല്‍സ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. സത്യം തന്നെയോ ഈ വീഡിയോ? നമുക്ക് പരിശോധിക്കാം.
പ്രചാരണം
പുതിയ എന്‍എച്ച്14 നിര്‍മാണം എന്ന തലക്കെട്ടിലാണ് റീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീനഗറിനെയും ജമ്മുവിനെയും ലഡാക്കിനേയും ബന്ധിപ്പിക്കുന്ന ഈ പാത ഉടന്‍ പൂര്‍ത്തിയാകും. കശ്‌മീരില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നടക്കുന്ന വികസനത്തിന് എത്ര മാര്‍ക്ക് നിങ്ങള്‍ നല്‍കും? എന്ന ചോദ്യത്തോടെയുമാണ് Ghanta Ghar Kashmir എന്ന എഫ്ബി അക്കൗണ്ടില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

വസ്‌തുത
കശ്‌മീരിലെ പുതിയ റോഡ് നിര്‍മാണം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ സത്യത്തില്‍ ഇന്ത്യയില്‍ ഉള്ളത് പോലുമല്ല. ചൈനയില്‍ G6911 Ankang-Laifeng എന്ന എക്‌സ്പ്രസ്‌വേ നിര്‍മിക്കുന്ന ദൃശ്യങ്ങളാണിതെന്ന് ഇന്ത്യാ ടുഡേയുടെ ഫാക്ട് ചെക്ക് വാര്‍ത്തയില്‍ പറയുന്നു. ഇന്ത്യയില്‍ പ്രചരിക്കുന്ന വീഡിയോയുടെ മറ്റൊരു ആംഗിള്‍ എഫ്‌ബിയില്‍ Mike China Vlogs എന്ന അക്കൗണ്ടില്‍ കാണാം. ലിങ്ക്ഡ്‌ഇന്നില്‍ സിവില്‍ എഞ്ചിനീയര്‍സ് വേള്‍ഡ് എന്ന അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നിര്‍മാണം
ഇന്ത്യയിലെ റോഡ് നിര്‍മാണം എന്ന കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ചൈനയിലെ നിര്‍മാണത്തിന്‍റെതാണ്.
Read more: ടയറിന് കണക്കായി ടാറിംഗ്; വൈറല്‍ റോഡ് യുപിയിലോ? സത്യാവസ്ഥ ഇത്- Fact Check
