Asianet News MalayalamAsianet News Malayalam

മാറുന്ന കേരളം, വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഫ്ലൈ ഓവര്‍ കേരളത്തിലോ?

ഒരു ഫ്ലൈ ഓവറിന്‍റെ വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം

video of flyover from Salem falsely sharing as in Kerala fact check jje
Author
First Published Oct 27, 2023, 7:49 AM IST

രണ്ട് ടേമിലായുള്ള പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്തെ റോഡുകളുടെ മികവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ സജീവമാണ്. റോഡുകള്‍ മെച്ചപ്പെട്ടു എന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മോശം സ്ഥിതി തുടരുകയാണ് കേരളത്തില്‍ എന്ന് മറുവിഭാഗം വാദിക്കുന്നു. ഇതിനിടെ ശ്രദ്ധേയമായൊരു വീഡിയോയുടെ വസ്‌തുതാ പരിശോധന നടത്തി നോക്കാം.

പ്രചാരണം 

ഒരു ഫ്ലൈ ഓവറിന്‍റെ വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. 'കാണാൻ നല്ല സുഖമുണ്ട്, പണ്ട് വിദേശങ്ങളിൽ മാത്രം കാണുന്ന കാഴ്ച്ച *മാറുന്നകേരളം മാറ്റുന്നസർക്കാർ* *പിണറായിസർക്കാർ*' എന്ന കുറിപ്പോടെയാണ് പെരുവള്ളൂര്‍ സഖാവ് പേജില്‍ നിന്ന് 2023 ഒക്ടോബര്‍ 16-ാം വീഡിയോ സഹിതം പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന ഫ്ലൈ ഓവറിന്‍റെ ഡ്രോണ്‍ ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. 

എഫ്‌ബി പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്

video of flyover from Salem falsely sharing as in Kerala fact check jje

ഈ ഫ്ലൈ ഓവര്‍ കേരളത്തിലാണെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ പണികഴിപ്പിച്ചതാണെന്നും മറ്റ് ചിലരും വീഡിയോ എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അഭിലാഷ് കെപി എന്നയാള്‍ 2023 ഒക്ടോബര്‍ 15ന് ഫേസ്‌ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇങ്ങനെ പറയുന്നു... 'കാണാൻ നല്ല സുഖമുണ്ട്, പണ്ട് വിദേശങ്ങളിൽ മാത്രം കാണുന്ന കാഴ്ച്ച #മാറുന്നകേരളംമാറ്റുന്നസർക്കാർ #പിണറായിസർക്കാർ'. വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതിന്‍റെ വസ്‌തുത പരിശോധിക്കാം. 

video of flyover from Salem falsely sharing as in Kerala fact check jje

സമാന വീഡിയോ യൂട്യൂബിലും അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് കാണാം. 

video of flyover from Salem falsely sharing as in Kerala fact check jje

വസ്‌തുത

ഫേസ്‌ബുക്കില്‍ പലരും പോസ്റ്റ് ചെയ്‌തിരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയപ്പോള്‍ വ്യക്തമായത് ഈ റോഡ് തമിഴ്‌നാട്ടിലെ സേലത്താണ് എന്നാണ്. മൈ സേലം സിറ്റി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് 21 ആഴ്‌ചകള്‍ക്ക് മുമ്പ് ഈ മേല്‍പാലത്തിന്‍റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ കണ്ടെത്താനായി. Salem Kondalampatti butterfly flyover എന്നാണ് ഈ ഡ്രോണ്‍ വീഡിയോയ്‌ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്. വീഡിയോയില്‍ കാണുന്ന വാട്ടര്‍‌മാര്‍ക്കില്‍ നിന്ന് eagle_pixs എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പകര്‍ത്തിയത് എന്നും മനസിലാക്കാം. 

 


നിഗമനം

കേരളത്തില്‍ പിണറായി സർക്കാർ പണികഴിപ്പിച്ച ഫ്ലൈ ഓവറിന്‍റെ ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്ന വീഡിയോ തമിഴ്‌നാട്ടിലെ സേലത്ത് നിന്നുള്ളതാണ്. 

Read more: ഐക്യദാര്‍ഢ്യം; ഹോം മൈതാനത്ത് കൂറ്റന്‍ പലസ്‌തീന്‍ പതാക വീശി അത്‌ലറ്റികോ മാഡ്രിഡ‍് ആരാധകര്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios