ദില്ലി: രാജ്യത്തെ മണ്‍സൂണ്‍ പല സംസ്ഥാനങ്ങളിലും പ്രളയ സമാന സാഹചര്യമാണ് സൃഷ്‌ടിച്ചത്. ദുസഹമായ മനുഷ്യ ജീവിതവും ഭീതിയും വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിലൊരു വീഡിയോയുടെ വസ്‌തുത തിരയുകയാണ് ഇത്തവണ ഫാക്‌ട് ചെക്കില്‍.

പ്രചാരണം

ദില്ലി കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായ അഭിഷേക് ദത്താണ് വീഡിയോ ട്വീറ്റ് ചെയ്‌തത്. ദില്ലിയിലെ കെജ്‌രിവാള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട് ദത്ത്. ഓഗസ്റ്റ് 13നാണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ലോ ഫ്ലോര്‍ ബസില്‍ ജലം ഇരച്ചുകയറുന്നത് വീഡിയോയില്‍ വ്യക്തം. ദില്ലി യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സമാന വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടു. 

 

വസ്‌തുത

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദില്ലിയില്‍ നിന്നല്ല ജയ്‌പൂരില്‍ നിന്നുള്ളതാണ്. Khaskhabar എന്ന യൂട്യൂബ് ചാനലില്‍ ഓഗസ്റ്റ് 11ന് സമാന വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വീഡിയോ ജയ്‌പൂരില്‍ നിന്നുള്ളത് തന്നെയെന്ന് പത്രികയുടെ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. 

നിഗമനം

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ ജലം ഇരച്ചുകയറുന്ന വീഡിയോ ജയ്‌പൂരില്‍ നിന്നുള്ളതാണ്. ദില്ലിയിലെ സംഭവം എന്ന പേരിലുള്ള പ്രചാരണങ്ങളെല്ലാം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നത്. 

ശ്രീനഗറിലെ ലാൽ ചൗക്കിലെ ദേശീയ പതാക; വസ്തുത പുറത്തുവിട്ട് ദേശീയ മാധ്യമം

ഡിസംബര്‍ വരെ സ്‌കൂളുകള്‍ തുറക്കില്ല; വാര്‍ത്ത സത്യമോ?

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​