Asianet News MalayalamAsianet News Malayalam

ഡെയറി മിൽക്ക് ചോക്ലേറ്റിൽ ജീവനുള്ള പുഴു! വീഡിയോ പങ്കുവെച്ച് യുവാവ്, മറുപടിയുമായി കാഡ്ബറി

ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോയെന്നും പൊതുജനാരോഗ്യം അപകടപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും യൂസർ ചോദിച്ചു.

Man Finds Worm In Dairy Milk Chocolate, Cadbury Responds prm
Author
First Published Feb 11, 2024, 12:43 PM IST

ഹൈദരാബാദ്: ഡെയറി മിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി ഹൈദരാബാദ് സ്വദേശിയുടെ പോസ്റ്റ്. ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റിൻ്റെ ബാറിൽ ഇഴയുന്ന ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് ഇയാൾ അവകാശപ്പെട്ടു.  റോബിൻ സാച്ചൂസ് എന്ന യൂസറാണ് എക്സിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ നൽകിയ വാങ്ങിയ ചോക്ലേറ്റിൽ നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് ഇയാൾ അവകാശപ്പെട്ടു. ബില്ലും വീഡിയോയിൽ അറ്റാച്ച് ചെയ്യുകയും ചെയ്തു.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോയെന്നും പൊതുജനാരോഗ്യം അപകടപ്പെടുന്ന ഇത്തരം സംഭവങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും യൂസർ ചോദിച്ചു. പോസ്റ്റ് ഉടൻ വൈറലാകുകയും കർശന നടപടിയെടുക്കാൻ നെറ്റിസൺസ് ആവശ്യപ്പെടുകയും ചെയ്തു. കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ, കാഡ്ബറി കമ്പനിയും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനി ആവശ്യപ്പെട്ടു.

മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് കാഡ്‌ബറി ഇന്ത്യ ലിമിറ്റഡ്) ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായി എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ ആശങ്ക പരിഹരിക്കാൻ നിർദ്ദേശങ്ങൾ. നിങ്ങളുടെ പരാതിയിൽ നടപടിയെടുക്കും- കമ്പനി ഉറപ്പ് നൽകി. 

 

Follow Us:
Download App:
  • android
  • ios