Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമി മുംബൈയിൽ, പ്രഭാത ഭക്ഷണം ഉണ്ടാക്കാന്‍ മടിക്കുന്ന നഗരം ബെംഗളുരു...

ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയുമാണ്.

Zomato has revealed its food-ordering trends in 2023 etj
Author
First Published Dec 26, 2023, 9:58 AM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണപ്രേമിയെ പരിചയപ്പെടുത്തി ഭക്ഷണ ഡെലിവറി ആപ്പായ സൊമാറ്റോ. മുംബൈ സ്വദേശി ഹനീസാണ് 2023ൽ ഓൺലൈനിലൂടെ ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തത്. 3,580 ഓർഡറുകൾ ആണ് ഈ വർഷം ഇതുവരെ ഹനീസ് നൽകിയത്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് 9 തവണയോളമാണ് ഹനീസ് ഭക്ഷണം ഓർഡർ ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷണ പ്രേമിയെന്നാണ് ഹനീസിനെ സൊമാറ്റോ വിശേഷിപ്പിക്കുന്നത്.

മുംബൈ സ്വദേശിയായ ഒരാളാണ് ഒരു ദിവസം ഏറ്റവുമധികം ഭക്ഷണം ഓർഡർ ചെയ്തിരിക്കുന്നത്. 121 ഓർഡറുകളാണ് ഇയാൾ ഒരു ദിവസം ചെയ്തത്. ഏറ്റവുമധികം ബ്രേക്ക് ഫാസ്റ്റ് ഓ‍ർഡർ ചെയ്ത നഗരം ബെംഗളൂരുവും ഡിന്നർ ഓർഡർ ചെയ്ത നഗരം ദില്ലിയുമാണ്. സൊമാറ്റോയ്ക്ക് ഈ വർഷം ലഭിച്ച ഏറ്റവും വലിയ ഓർഡർ ലഭിച്ചിട്ടുള്ളത് ബെംഗളുരുവിൽ നിന്നാണ്. 46273 രൂപയുടെ ഭക്ഷണമാണ് ബെംഗളുരു സ്വദേശി ഒരു തവണ ഓർഡർ ചെയ്തത്. മറ്റൊരാൾ സമ്മാനമായി 1389 ഓർഡറാണ് നൽകിയത്. 6.6 ലക്ഷം രൂപ വില വരുന്നതാണ് ഈ ഓർഡറെന്നാണ് സൊമാറ്റോ വിശദമാക്കുന്നത്.

സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. ഹൈദരബാദിൽ മാത്ര ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്. 4.55 കോടിയുടെ ന്യൂഡിൽസ് ഓർഡറുകളാണ് രാജ്യത്ത് നിന്ന് സൊമാറ്റോയ്ക്ക് ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios