Asianet News MalayalamAsianet News Malayalam

ഇത് നമ്മുടെ മൗനരാഗത്തിലെ കല്ല്യാണിയല്ലെ?; ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റംസായിയുടെ ബോള്‍ഡ് മേയ്ക്കോവര്‍

ഫയര്‍ ഫയര്‍ എന്നായിരുന്നു മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.

Mounaragam kalyani glamorous photos goes viral vk
Author
First Published Oct 29, 2023, 7:52 AM IST

തിരുവനന്തപുരം:  ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ നായികയായ കല്യാണിയായി എത്തുന്നത് ഐശ്വര്യ റംസായി ആണ്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും ഇന്ന് മലയാളികളുടെ വീട്ടിലെ ഒരംഗമാണ് ഐശ്വര്യ റംസായി. ഊമയായ കല്യാണിയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു ഐശ്വര്യ. നായകന്‍ കിരണായി എത്തുന്ന നലീഫും ഐശ്വര്യയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ പ്രശംസ നേടാറുണ്ട്.

സ്‌ക്രീനിലെ കല്യാണിയില്‍ നിന്നും ഒരുപാട് മാറ്റമുണ്ട് ജീവിതത്തിലെ ഐശ്വര്യയ്ക്ക്. മൗനരാഗത്തില്‍ പാവം പിടിച്ച നാട്ടിന്‍പുറത്തുകാരിയാണെങ്കില്‍ ജീവിതത്തില്‍ മോഡേണ്‍ ആണ് ഐശ്വര്യ. താരം പങ്കുവെക്കാറുള്ള റീലുകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച് ബോള്‍ഡ് ലുക്കിലാണ് ചിത്രങ്ങളില്‍ ഐശ്വര്യ എത്തിയിരിക്കുന്നത്.

അധികം വൈകാതെ ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു. ചിത്രങ്ങള്‍ക്ക് കമന്റുമായി സോഷ്യല്‍ മീഡിയയും സീരിയല്‍ ലോകത്തെ താരങ്ങളുമെല്ലാമെത്തി. ഫയര്‍ ഫയര്‍ എന്നായിരുന്നു മൗനരാഗത്തില്‍ ഒപ്പം അഭിനയിക്കുന്ന ശ്രീശ്വേത പറഞ്ഞത്. സഹതാരങ്ങളായ ബീന ആന്റണിയും ബിജേഷ് അവനൂരുമെല്ലാം പ്രതികരിച്ചിട്ടുണ്ട്.

സീരിയലില്‍ കല്യാണി ഊമയാണ്. പക്ഷെ ഓഫ് സ്‌ക്രീനില്‍ ഐശ്വര്യയും ഇതുവരേയും സംസാരിച്ച് കണ്ടിട്ടില്ല. അതിനാല്‍ കല്യാണിയും ഊമയാണോ എന്നുള്ള സംശയങ്ങള്‍ ആരാധകര്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ക്യാരക്ടറിന്റെ നിലനില്‍പ്പിന് വേണ്ടി താരം ജീവിതത്തിലും മൗനം പാലിക്കുകയാണെന്നതാണ് വസ്തുത. മൗനരാഗത്തിനായി ഐശ്വര്യ ആംഗ്യഭാഷയും പഠിച്ചിരുന്നു.

കൂടാതെ അഭിമുഖങ്ങളിലും താരം ആംഗ്യഭാഷയില്‍ സംസാരിക്കാറുണ്ട്. കല്യാണി സംസാരിച്ച് തുടങ്ങുമ്പോള്‍ താനും സംസാരിച്ചു തുടങ്ങുമെന്നാണ് ഐശ്വര്യ മുമ്പൊരിക്കല്‍ പറഞ്ഞത്. കല്യാണിയുടെയും കിരണിന്റെയും കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്.

ആക്ഷൻ കിംഗ് അർജുന്‍റെ മകൾ ഐശ്വര്യയ്ക്ക് വിവാഹ നിശ്ചയം, വരനും താരം - വീഡിയോ

‘നീ വേറെ ഞാന്‍ വേറെ’ അനിമലിലെ പുതിയ ഗാനം പുറത്തിറങ്ങി

Follow Us:
Download App:
  • android
  • ios