കുറഞ്ഞ കലോറി ഉള്ളടക്കം, ഉയർന്ന നാരുകൾ, സമ്പന്നമായ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

അടിവയറ്റിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറംതള്ളാന്‍ ഭക്ഷണക്രമവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം. കുറഞ്ഞ കലോറി ഉള്ളടക്കം, ഉയർന്ന നാരുകൾ, സമ്പന്നമായ പോഷകങ്ങൾ എന്നിവ അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ചില പഴങ്ങള്‍ ശരീരത്തിലെ ഫാറ്റ് പുറംതള്ളാനും സഹായിക്കും. അത്തരം ചില പഴങ്ങളെ പരിചയപ്പെടാം.

1. ആപ്പിള്‍

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. പ്രത്യേകിച്ച് പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും വിശപ്പ് കുറയ്ക്കുകയും വയര്‍ പെട്ടെന്ന് നിറയ്ക്കുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം.

2. ബെറി പഴങ്ങള്‍

കലോറി വളരെ കുറഞ്ഞ ബെറി പഴങ്ങളില്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കഴിയും പ്രത്യേകിച്ച്, ബ്ലൂബെറി, ഫാറ്റ് പുറംതള്ളാന്‍ ഗുണം ചെയ്യും. 

3. മുന്തിരി

വെള്ളവും ഫൈബറും അടങ്ങിയ മുന്തിരി കഴിക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പിനു ശമനം ഉണ്ടാകാന്‍ സഹായിക്കും. ഇന്‍സുലിന്‍ അളവിനെ ക്രമപ്പെടുത്താനും ഇവ ഗുണം ചെയ്യും. 

4. ഓറഞ്ച് 

കലോറി കുറവും വെള്ളവും ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ പഴമാണ് ഓറഞ്ച്. ഇവ കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

5. തണ്ണിമത്തന്‍

തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. വിശപ്പ് കുറയ്ക്കുന്നതിലൂടെ ഇവ ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

6. കിവി

വിറ്റാമിൻ സി, ഇ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കിവി. ഇതിന് കുറഞ്ഞ കലോറി ഉള്ളടക്കമുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

7. പേരയ്ക്ക 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്കയും ഡയറ്റില്‍ ഉള്‍‌പ്പെടുത്താം. 

8. പപ്പായ

പപ്പായയിൽ കലോറി കുറവാണ്. ദഹനത്തെ സഹായിക്കുന്ന പപ്പൈൻ എന്ന എൻസൈമും അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകളും കൂടുതലാണ്. വിശപ്പ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഇവ കഴിക്കാം.

9. പൈനാപ്പിൾ

പൈനാപ്പിളിൽ കലോറി കുറവാണ്. ജലാംശം കൂടുതലുമാണ്. ദഹനത്തെ സഹായിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്ന ബ്രോമെലൈൻ എന്ന എൻസൈമും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

10. ചെറി

ചെറികളിലും കലോറി കുറവാണ്, നാരുകൾ കൂടുതലുമാണ്. കൂടാതെ അവയുടെ സ്വാഭാവിക മധുരവും പഞ്ചസാരയുടെ ആസക്തിയെ തൃപ്തിപ്പെടുത്താൻ സഹായിക്കും. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Also read: ഗോതമ്പ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ നാലുമണി പലഹാരം; റെസിപ്പി

youtuevideo