Asianet News MalayalamAsianet News Malayalam

മുഖം കണ്ടാല്‍ പ്രായം പറയരുത്; ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ പത്ത് ഭക്ഷണങ്ങള്‍...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

10 Foods That Can Help Slow Down ageing azn
Author
First Published Oct 17, 2023, 5:13 PM IST

പ്രായമാകുന്നതനുസരിച്ച്​ ചർമ്മത്തില്‍ പല മാറ്റങ്ങളും വരും. ചുളിവുകള്‍, നേരിയ വരകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, ചര്‍മ്മം തൂങ്ങുക, കറുത്ത പാടുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ചര്‍മ്മത്തില്‍ കാണപ്പെടാം.  പ്രായത്തെ കുറയ്ക്കാന്‍ പറ്റില്ലെങ്കിലും ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ തടയാം. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഭക്ഷണരീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെള്ളം ധാരാളം കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

തൈരാണ് ആദ്യാമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. പ്രോബയോട്ടിക് ഭക്ഷണമായ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  

രണ്ട്...

ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

മൂന്ന്... 

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഇയും മറ്റ് വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്... 

ഫാറ്റി ഫിഷാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. 

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ വാള്‍നട്സ്, ബദാം, ഫ്ലക്സ് സീഡുകള്‍, ചിയ സീഡുകള്‍ തുടങ്ങിയവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.  

ആറ്...

ചീരയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും അയേണും കൊളാജിനും ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഏഴ്...

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും അതുപോലെ ബീറ്റാകരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

എട്ട്... 

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഈ സുഗന്ധവ്യഞ്ജനത്തിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്.  ആന്‍റി -ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതും ശക്തമായ ആന്റിഓക്‌സിഡന്‍റ് അടങ്ങിയതുമായ ഇവ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ഒമ്പത്...

മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതും ചര്‍മ്മത്തിന് വേണ്ട ആന്‍റി ഓക്‌സിഡന്റുകൾ നൽകും. 

പത്ത്... 

'കാറ്റെച്ചിൻസ്' എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത എട്ട് ഭക്ഷണങ്ങൾ...

youtubevideo

Follow Us:
Download App:
  • android
  • ios