നാരുകളും ജലാംശവും മാത്രമല്ല, മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളും ദഹനത്തിന് പ്രധാനമാണ്.

ശരിയായ ദഹനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്. നാരുകളും ജലാംശവും മാത്രമല്ല, മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളും ദഹനത്തിന് പ്രധാനമാണ്. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങളെ പരിചയപ്പെടാം.

1. തണ്ണിമത്തന്‍

വെള്ളം ധാരാളം അടങ്ങിയ തണ്ണിമത്തനില്‍ നിന്നും മഗ്നീഷ്യവും ലഭിക്കും. അതിനാല്‍ തണ്ണിമത്തന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

2. അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയതാണ് അവക്കാഡോ. കൂടാതെ ഇവയില്‍ നിന്നും ശരീരത്തിന് വേണ്ട മഗ്നീഷ്യവും ലഭിക്കും. അതിനാല്‍ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.

3. ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ബെറി പഴങ്ങള്‍. ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ മഗ്നീഷ്യവും നാരുകളും ലഭിക്കുകയും ചെയ്യും. അതിനാല്‍ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

4. പൈനാപ്പിള്‍

ബ്രോംലൈന്‍ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. കൂടാതെ ഫൈബറും മഗ്നീഷ്യം എന്നിവ അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് ദഹനം എളുപ്പമാകാന്‍ സഹായിക്കും.

5. കിവി

വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് കിവി. കൂടാതെ കിവിയില്‍ മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. അതിനാല്‍ കിവി കഴിക്കുന്നതും ദഹനം എളുപ്പമാക്കാന്‍ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.