Asianet News MalayalamAsianet News Malayalam

വര്‍ക്കൗട്ടിന് മുമ്പ് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തി ന്യൂട്രീഷ്യനിസ്റ്റ്

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര. 

5 Snacks To Devour Before A Workout Session
Author
First Published Nov 28, 2022, 7:42 AM IST

കൃത്യമായ വ്യായാമം ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് ശരീരഭാരം നിയന്ത്രിക്കാന്‍ ഡയറ്റ് മാത്രമല്ല, വര്‍ക്കൗട്ടും നിര്‍ബന്ധമാണ്. അതുകൊണ്ടുതന്നെ ഇന്ന് മിക്കയാളുകളും ജിമ്മിലും വീടുകളിലുമായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. അതേസമയം, വര്‍ക്കൗട്ടിന് മുമ്പും ശേഷവും ആഹാരത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല.

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാന്‍ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഏതാനും ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര. വര്‍ക്കൗട്ടിന് മുമ്പായി ഇവ കഴിക്കാമെന്ന് അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. എന്തൊക്കെയാണ് ആ ഭക്ഷണവിഭവങ്ങളെന്ന് നോക്കാം...

ഒന്ന്...

ബനാന സ്മൂത്തിയാണ് ആദ്യമായി ന്യൂട്രീഷ്യനിസ്റ്റ് പരിചയപ്പെടുത്തുന്നത്. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ഏറെ നേരം വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം ബനാനയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് വര്‍ക്കൗട്ട് പൂര്‍ണമാക്കുന്നതിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു. അതിനാല്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് മുമ്പ് കഴിക്കേണ്ട ഏറ്റവും മികച്ച ഭക്ഷണമാണ് ബനാന സ്മൂത്തി എന്നാണ്  ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര പറയുന്നത്. 

രണ്ട്...

മധുരക്കിഴങ്ങ് ചാട്ട് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസ്സാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവുമാണ്. അതിനാല്‍ കഠിനമായ വ്യായാമമുറകള്‍ ചെയ്യുമ്പോള്‍ പോലും ആവശ്യമായ ഊര്‍ജം പ്രദാനം ചെയ്യാന്‍ മധുരക്കിഴങ്ങ് സഹായിക്കുന്നു.

മൂന്ന്...

വര്‍ക്കൗട്ടിന് മുമ്പായി ഒരു ബ്ലാക്ക് കോഫിയും ഒരു വാഴപ്പഴവും കഴിക്കാം എന്നും ലവ്‌നീത് ബത്ര പറയുന്നു. ശരീരത്തിന് ആവശ്യമായ ബലവും ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ ബ്ലാക്ക് കോഫി സഹായിക്കും. അതുപോലെ വാഴപ്പഴം വേഗത്തില്‍ ദഹിക്കുന്നതും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

നാല്...

ഇളനീര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് കൂടുതല്‍ ജലം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടു ഇടയ്ക്കിടയ്ക്ക് വെള്ളം ദാഹിക്കുകയും ചെയ്യും. അതിനാല്‍ നിര്‍ജലീകരണം തടയുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഇളനീര്‍. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. 

അഞ്ച്...

വര്‍ക്കൗട്ടിന് മുമ്പായി ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറും ഒരു ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും കഴിക്കാം എന്നും ലവ്‌നീത് ബത്ര പറയുന്നു. ഇത് ഏറെ നേരം ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ നല്ല കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന നാല് പാനീയങ്ങള്‍...

Follow Us:
Download App:
  • android
  • ios