വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, അമിനോ ആസിഡ് തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.  

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍, അമിനോ ആസിഡ് തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. 

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക രാവിലെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും മലബന്ധം അകറ്റാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ നെല്ലിക്ക അസിഡിറ്റിയെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം.

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലു​ക​ളു​ടെ​യും ആ​രോ​ഗ്യത്തിനും നല്ലതാണ്. നെ​ല്ലി​ക്ക പതിവായി കഴിക്കുന്നത് കൊള​സ്ട്രോ​ൾ കുറയ്ക്കാനും അ​തു​പോ​ലെ​ത​ന്നെ ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കും. ദിവസവും ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും. വി​റ്റാ​മി​ന്‍ സിയും മറ്റ് ആ​ന്‍റി ഓ​ക്സി​ഡ​ന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ വെറും വയറ്റില്‍ ബദാം കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo