Asianet News MalayalamAsianet News Malayalam

തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

തലച്ചോറിന്‍റെ ആരോഗ്യത്തിവായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
 

8 Foods to Boost Brain Power in Adults
Author
First Published Mar 18, 2024, 5:41 PM IST

തലച്ചോറിന്‍റെ ആരോഗ്യത്തിവായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

രണ്ട്... 

ബ്ലൂബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

മൂന്ന്... 

ബ്രൊക്കോളിയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കാം. 

നാല്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലച്ചോറിന് ഗുണം ചെയ്യും. 

അഞ്ച്...  

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ആറ്...

നട്സും സീഡുകളുമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിനും തലച്ചോറിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

ഏഴ്... 

അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്. 

എട്ട്... 

മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാം...

youtubevideo

Follow Us:
Download App:
  • android
  • ios