പഞ്ചസാര അമിതമായി ശരീരത്തിലെത്തുന്നത് വണ്ണം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകും. അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം.

ഉയർന്ന പഞ്ചസാരയുടെ അളവ് അനാരോഗ്യകരമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പഞ്ചസാര അമിതമായി ശരീരത്തിലെത്തുന്നത് വണ്ണം കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകും. വണ്ണം കുറയ്ക്കണമെങ്കില്‍ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ഉറപ്പായും ഒഴിവാക്കണം. കാരണം പഞ്ചസാരയില്‍ കലോറി വളരെ കൂടുതലാണ്. അമിതമായി മധുരം കഴിക്കുന്നത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കും കാരണമാകാം. 

മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്ന്

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ മാറ്റാന്‍ സഹായിക്കും. 

രണ്ട്

വെള്ളം ധാരാളം കുടിക്കാം. നിര്‍ജ്ജലീകരണം പലപ്പോഴും മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

മൂന്ന്

മധുരം കഴിക്കാനുള്ള തോന്നല്‍ ഉണ്ടാകുമ്പോള്‍ പഴങ്ങള്‍ കഴിക്കാം. മഗ്നീഷ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം മധുരം കഴിക്കാനുള്ള തോന്നലിനെ തടയും. അതുപോലെ തന്നെ നട്സ് കഴിക്കുന്നതും നല്ലതാണ്. 

നാല്

ഭക്ഷണം ഒഴിവാക്കുന്നത് മധുരം കഴിക്കാനുള്ള തോന്നലുണ്ടാക്കും. മാത്രവുമല്ല ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കില്ല എന്ന് മാത്രമല്ല അവ വിശപ്പ് കൂട്ടാനും അതുവഴി ശരീരഭാരം കൂടാനും കാരണമാകും.

അഞ്ച്

ആവശ്യമായ അളവില്‍ പ്രോട്ടീന്‍ ശരീരത്തിലെത്തിയില്ലെങ്കിലും മധുരം കഴിക്കാന്‍ തോന്നും. പ്രത്യേകിച്ച് പ്രഭാത ഭക്ഷണത്തില്‍ മതിയായ പ്രോട്ടീന്‍ ഉള്‍പ്പെടുത്തിയാല്‍ മധുരക്കൊതി കുറയ്ക്കാം. അവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. 

ആറ്

ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുന്നതും നല്ലതാണ്. ഒപ്പം ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്

സ്ട്രെസ് കാരണവും മധുരം കഴിക്കാന്‍ കൊതി തോന്നാം. അതിനാല്‍ മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ യോഗ, വ്യായാമം പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക. 

എട്ട്

ഉറക്കക്കുറവും മധുരം കഴിക്കാന്‍ കൊതി ഉണ്ടാക്കും. അതിനാല്‍ രാത്രി നന്നായി ഉറങ്ങുക. 

Also read: തലമുടി കൊഴിച്ചില്‍ തടയാന്‍ ഉലുവയിട്ട കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കാം

youtubevideo