Asianet News MalayalamAsianet News Malayalam

ചൂട് ദോശ മുന്നിൽ വച്ച് തന്നെ തയ്യാറാക്കും, വീട് വീടാന്തരം നടന്ന് സൈക്കിളിലാണ് വിൽപ്പന; വീഡിയോ കാണാം

ചൂടോടെ ഫ്രഷായി തന്നെ ദോശ ഉണ്ടാക്കി കൊടുക്കാനുള്ള സംവിധാനവും സെെക്കിളിൽ ഒരുക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലായ ആംചി മുബൈയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

a man on cycle is seen serving dosa from door to doo
Author
Mumbai, First Published Mar 26, 2021, 11:01 PM IST

ഭക്ഷണവുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇപ്പോഴിതാ, ദോശ വിൽക്കുന്ന ഒരു യുവാവിന്റെ വീഡിയോയാണ് വെെറലായിരിക്കുന്നത്. പലതരത്തിലുള്ള ദോശകൾ ഈ യുവാവ് വിൽക്കുന്നു. യുവാവ്‌ വീട് വീടാന്തരം നടന്ന് തന്റെ സൈക്കിളിലാണ് യുവാവ് ദോശ വിൽക്കുന്നത്. 

ചൂടോടെ ഫ്രഷായി തന്നെ ദോശ ഉണ്ടാക്കി കൊടുക്കാനുള്ള സംവിധാനവും സെെക്കിളിൽ ഒരുക്കിയിട്ടുണ്ട്. യൂട്യൂബ് ചാനലായ ആംചി മുബൈയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 

ദോശ തയ്യാറാക്കാനുള്ള തവ, പച്ചക്കറികള്‍, സോസ്, ചട്ണി, ചീസ്, ദോശമാവ് എന്നിവയെല്ലാം സൈക്കിളില്‍ അദ്ദേഹം ഒരുക്കിയിട്ടുള്ളതും വീഡിയോയില്‍ കാണാം. 60 മുതൽ 100 രൂപ വരെയാണ് ദോശയുടെ വില. വീഡിയോ 12 മില്യണ്‍ ആളുകള്‍ ഇപ്പോൾ തന്നെ കണ്ടു കഴിഞ്ഞു.

 പിസ ദോശ വാങ്ങി കഴിക്കുന്ന ഒരു സ്ത്രീയെയും വീഡിയോയിൽ കാണാം. 25 വര്‍ഷമായി അദ്ദേഹം ഇവിടെ ദോശ വിൽക്കാൻ വരുന്നുണ്ട്. ഇത്രകാലമായിട്ടും രുചിയില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവർ പറയുന്നു. അദ്ദേഹത്തിന്റെ ഈ കഠിനധ്വാനത്തിന് അഭിനന്ദിക്കുകയാണെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തതു.

 

Follow Us:
Download App:
  • android
  • ios