ഭക്ഷണം ഒരുമിച്ചിരുന്ന കഴിക്കാൻ  സാധിക്കുന്ന സാഹചര്യമില്ലെങ്കിലും ഇവ പരസ്പരം കൈമാറാൻ ആളുകൾക്ക് സാധിക്കും. സാമൂഹികമായ ഒറ്റപ്പെടലിന്റെയും ആശങ്കകളുടെയും ഈ കാലത്ത് ഇത്തരം സ്നേഹപൂർവ്വമായ പ്രവർത്തികൾ ആശ്വാസകരമാണ്. ബേക്കറി ഉടമയായ അമാൻഡാ ​ഗുയിൻ പറഞ്ഞു.

സാൻഫ്രാൻസിസ്കോ: ലോകം മുഴുവൻ കൊറോണ വൈറസ് ബാധയ്ക്കെതിരെ നിതാന്ത ജാ​​ഗ്രതയിലാണ്. എല്ലാവരോടും ശുചിത്വം പാലിക്കാനും മുന്നറിയിപ്പു നിർദ്ദേശങ്ങൾ അനുസരിക്കാനുമാണ് ആരോ​​ഗ്യവകുപ്പും അധികൃതരും ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ ഒരു മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സാൻഫ്രാൻസിസ്കോയിലെ ബട്ടർ ആന്റ് ബേക്കറി. ഇവർ തയ്യാറാക്കിയിരിക്കുന്ന സ്പെഷൽ കുഞ്ഞൻ കേക്കിന്റെ പേര് ക്വാറന്റൈൻ എന്നാണ്. പേരിലെ വ്യത്യസ്ത നിർമ്മിതിയിലുമുണ്ട്. 

View post on Instagram

സാധാരണ വിവാഹത്തിനും ജന്മദിനാഘോഷങ്ങൾക്കും വേണ്ടിയാണ് ഇവർ കേക്കുകൾ തയ്യാറാക്കാറുള്ളത്. ഇത്തരം കേക്കുകളിൽ നിന്ന് വ്യത്യസ്തമായി ഒന്നോ രണ്ടോ പേർക്ക് മാത്രം കഴിക്കാനുള്ള കേക്കുകളാണ് ക്വാറന്റൈൻ കേക്കുകൾ. ഇവയുടെ മുകളിലായി, വാഷ് യുവർ ഹാൻഡ്സ് എന്നും ഡോണ്ട് ടച്ച് യുവർ ഫേസ് എന്നും എഴുതിയിട്ടുണ്ട്. 50 യുഎസ് ഡോളർ വിലയുള്ള ഈ കേക്ക് ചോക്കലേറ്റ്, സ്ട്രോബറി രുചികളിലാണ് തയ്യാറാക്കിയിട്ടുള്ളത്. 

View post on Instagram

ഉപഭോക്താക്കളിൽ വ്യത്യസ്തമായ രീതിയിലുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് നിലവിലെ സാമൂഹ്യ അവസ്ഥയെ അതിജീവിക്കാനുളള ഏകമാർ​ഗം. ഭക്ഷണം ഒരുമിച്ചിരുന്ന കഴിക്കാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കിലും ഇവ പരസ്പരം കൈമാറാൻ ആളുകൾക്ക് സാധിക്കും. സാമൂഹികമായ ഒറ്റപ്പെടലിന്റെയും ആശങ്കകളുടെയും ഈ കാലത്ത് ഇത്തരം സ്നേഹപൂർവ്വമായ പ്രവർത്തികൾ ആശ്വാസകരമാണ്. ബേക്കറി ഉടമയായ അമാൻഡാ ​ഗുയിൻ പറഞ്ഞു. തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ബട്ടർ ആന്റ് ബേക്കറി ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്.