Asianet News MalayalamAsianet News Malayalam

നല്ല ആരോഗ്യത്തിന് സീതപ്പഴം; അറിയാം ഗുണങ്ങള്‍...

ആത്തച്ചക്ക, സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ്.

Add custard apple to your diet to stay healthy
Author
Thiruvananthapuram, First Published Jul 26, 2020, 7:44 PM IST

ഈ കൊറോണ കാലത്താണ് നമ്മുടെ ആരോഗ്യം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നാം തിരിച്ചറിയുന്നത്. കൊവിഡിനെ നേരിടാനായി ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനുള്ള ശ്രമത്തിലാണ് എല്ലാവരും. പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍.  

ആത്തച്ചക്ക, സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്.

Add custard apple to your diet to stay healthy


 
അള്‍സര്‍, അസിഡിറ്റി എന്നിവയെ അകറ്റാന്‍ ഏറെ സഹായകമാണ് സീതപ്പഴം. ഇവയുടെ മറ്റു ഗുണങ്ങള്‍ അറിയാം...

ഒന്ന്... 

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും  കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്...

സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ്  അടങ്ങിയിട്ടുണ്ട്. അതിനാല്‍  ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴമാണ്. 

മൂന്ന്...

ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ഇവ  ക്രമപ്പെടുത്തുന്നു.  പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും  അടങ്ങിയിട്ടുള്ളതിനാൽ  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്. 

നാല്...

ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.

അഞ്ച്...

കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

Add custard apple to your diet to stay healthy

 

ആറ്...

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ സീതപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. 

ഏഴ്... 

പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കണ്ണുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഈ ആറ് ഭക്ഷണങ്ങള്‍ സഹായിക്കും...

Follow Us:
Download App:
  • android
  • ios