ഇപ്പോഴിതാ പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കടിച്ച് തിന്നുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ വീഡിയോ അമ്മ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 

ചെറിയ കുഞ്ഞുങ്ങളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. കുട്ടികളുടെ പെരുമാറ്റങ്ങള്‍ കാണുന്നത് തന്നെ മനസിന് സന്തോഷവും സമാധാനവും നല്‍കും. അടുത്തിടെ മുത്തശ്ശിക്കൊപ്പം (grandmother) പച്ചക്കറി വാങ്ങാൻ (Vegetable Shopping) പോയ ഒരു കൊച്ചു കുട്ടിയുടെയും (Toddler) അടുക്കളയില്‍ കയറി ആരും കാണാതെ പലഹാരങ്ങള്‍ കഴിച്ച കുരുന്നിന്‍റെയുമൊക്കെ വീഡിയോകള്‍ (videos) സൈബര്‍ ലോകത്ത് വൈറലായിരുന്നു. 

ഇപ്പോഴിതാ പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കടിച്ച് തിന്നുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണ് അത്തരത്തില്‍ ശ്രദ്ധ നേടുന്നത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ വീഡിയോ അമ്മ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 'കഴിഞ്ഞ രാത്രി എന്നെക്കാള്‍ നന്നായി ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കിയത് അവനാണ്. ഞാന്‍ ഞെട്ടിപ്പോയി' - എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിന്‍റെ അമ്മ വീഡിയോ പങ്കുവച്ചത്.

Scroll to load tweet…

എല്ലില്‍ ഇറച്ചി ഒന്നും ബാക്കി വയ്ക്കാതെ നല്ല വൃത്തിയായാണ് കുരുന്ന് കഴിച്ചത്. ഇറച്ചി കഴിക്കുന്നതിന് അവന് ആരുടെയും സഹായം ഇല്ലെന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 25 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 

Also Read: 'തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം...'; സഞ്ചിയും ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വീഡിയോ