ഒരു ഷെഫിന്‍റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് ചെയ്യുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സംഗീത ആൽബം ശ്രദ്ധ നേടിയതുപോലെ അതിലെ ആ മനോഹരമായ കേക്കും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. 

മലയാളത്തിന്‍റെ യുവ നടി അഹാന കൃഷ്ണയുടെ (Ahaana krishna) ആദ്യ സംവിധാന സംരംഭമായ ‘തോന്നൽ’ എന്ന സംഗീത ആൽബം ചുരുങ്ങിയ സമയത്തിനകമാണ് സമൂഹമാധ്യമങ്ങളിൽ (Social media) തരംഗമായത്. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു. 

ഒരു ഷെഫിന്‍റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് ചെയ്യുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സംഗീത ആൽബം ശ്രദ്ധ നേടിയതുപോലെ അതിലെ ആ മനോഹരമായ കേക്കും പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘തോന്നലി'ലെ ആ കേക്കിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന.

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെ തോന്നല്‍ കേക്കിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരത്തിന്‍റെ കുറിപ്പ്. ചോക്ലേറ്റ് സ്വിൾ കേക്ക് എന്ന് തങ്ങൾ വിളിക്കുന്ന കേക്കിലേയ്ക്ക് എത്തുന്നത് എങ്ങനെയായിരുന്നു എന്നു പറയുകയാണ് അഹാന.

തോന്നലിന്‍റെ ആദ്യരൂപം പൂർത്തിയായപ്പോൾ മുതൽ വിഷ്വലിൽ കാണിക്കേണ്ട കേക്കിനെക്കുറിച്ച് ​ഗവേഷണം ചെയ്തിരുന്നു. കുറേനാളത്തെ ചിന്തകൾക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ബണ്ട് കേക്ക് (BUNDT CAKE) എന്ന കേക്കിലേക്കെത്തിയത് എന്നും അഹാന കുറിച്ചു. 

YouTube video player

ഈ കേക്ക് കണ്ടയുടൻ തന്നെ ഇഷ്ടപ്പെടുകയും അതാണ് വേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്തുവെന്നും താരം പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മനസ്സിലുള്ള കേക്കിനെ രൂപപ്പെടുത്താൻ ബേക്കറിനെ കണ്ടെത്തിയത്. 'മിയാസ് കപ്പ് കേക്കറി' ആണ് തനിക്കായി ഈ കേക്ക് തയ്യാറാക്കിയത് എന്നും അഹാന കുറിച്ചു. മനോഹരവും രുചികരവുമായ ഈ കേക്ക് തയ്യാറാക്കി നല്‍കിയതിന് മിയാസ് കപ്പ് കേക്കറിയോട് നന്ദി പറയാനും താരം മറന്നില്ല. 

Also Read: 'തോന്നല്‍', ആദ്യ സംവിധാന സംരഭവുമായി അഹാന കൃഷ്‍ണ

അതേസമയം, തോന്നലി’ന് ഡാൻസ് കവറുമായും അഹാനയും സംഘവും എത്തിയിരുന്നു. സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം സ്വന്തം പാട്ടിനു താരം ചുവടുവച്ചത്. ‘ഞാനും എന്റെ സംഘവും ചേർന്നു തയ്യാറാക്കിയ ഡാൻസ് കവർ. നിങ്ങൾക്കായ് ഞങ്ങളുടെ ചെറിയൊരു സർപ്രൈസ്’ എന്നു കുറിച്ചുകൊണ്ടാണ് അഹാന വീഡിയോ പങ്കുവച്ചത്. 

YouTube video player

നിമിഷ് രവിയാണ് ‘തോന്നൽ’ സംഗീത ആൽബത്തിന്‍റെ ഛായാഗ്രാഹകൻ. ഗോവിന്ദ് വസന്ത ഈണമൊരുക്കിയ ഗാനം ഹനിയ നഫിസ ആലപിച്ചിരിക്കുന്നു.