Asianet News MalayalamAsianet News Malayalam

കാപ്പി ചില്ലറക്കാരനല്ല, അറിയേണ്ട 10 കാര്യങ്ങള്‍

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം എണ്ണ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വസ്തുവാണ് കാപ്പി

All you need to know about coffee
Author
Thiruvananthapuram, First Published Oct 1, 2019, 10:24 PM IST

എല്ലാ വര്‍ഷവും ഒക്ടോബര്‍ ആദ്യദിവസമാണ് ലോക കോഫീ ഡേ ആയി ആഘോഷിക്കുന്നത്. കോഫീ ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോരുത്തരുടെയും അധ്വാനത്തെ ബഹുമാനിക്കാനാണ് ഈ ദിവസം ആഘോഷമാക്കുന്നത്. ഇന്‍റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്‍റെ(ഐസിഒ) നേതൃത്വത്തില്‍ 2015ലാണ് ആദ്യ കോഫീ ഡേ ആഘോഷിച്ചു തുടങ്ങിയത്. 2014ലാണ് ഒക്ടോബര്‍ ഒന്ന് കോഫിക്കായി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. 

ലോക കോഫീ ഡേ ആയ ഇന്ന് കാപ്പിയേ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ 

എത്യോപ്പിയയിലെ ഒരു ആട്ടിടയനായ ഖാലിദാണ് (കല്‍ദി) ലോകത്തിനായി ഈ അത്ഭുത പാനീയമായ കാപ്പി കണ്ടുപിടിച്ചത്. 

അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം എണ്ണ കഴിഞ്ഞാല്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വസ്തുവാണ് കാപ്പി

ഇന്ത്യയില്‍ കാപ്പി ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഇതില്‍ തന്നെ ഇന്ത്യിയലെ ആകെ ഉത്പാദനത്തിന്‍റെ 71 ശതമാനവും ഉത്പാദിപ്പിക്കുന്നത് കര്‍ണാടകയിലാണ്. 21 ശതമാനം കേരളത്തിലും 5 ശതമാനം തമിഴ്നാട്ടിലും. 

കര്‍ണാടകയുടെ കോഫീ ലാന്‍റ് എന്ന് അറിയപ്പെടുന്നത് ചിക്മഗലൂര്‍ ആണ്. കാരണം സംസ്ഥാനത്ത് ഇത് കാപ്പി ഉത്ാപദനം ആരംഭിച്ചത് അവിടെയാണ്. 

എത്യോപ്പിയയിലെ ഗോത്രവിഭാഗങ്ങള്‍ കാപ്പിക്കുരു കഴിച്ചിരുന്നുവെന്നും പിന്നീട് ഇവര്‍ ഇത് പാനീയമായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയെന്നുമാണ് കരുതുന്നത്. 

ലോകത്തില്‍ കാപ്പി ഉത്പാദനത്തില്‍ ആറാം സ്ഥാനമാണ് ഇന്ത്യക്ക്. ബ്രസീല്‍, വിയറ്റ്നാം, കൊളമ്പിയ, ഇന്തോനേഷ്യ, എത്യോപ്പിയ എന്നിവ യാഥാക്രമം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലാണ്. 

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ പ്രധാന ഉപഭോക്താക്കള്‍ ഇറ്റലിയും റഷ്യയും ജെര്‍മനിയുമാണ്. 

വളരെ പ്രസിദ്ധമായ റോബസ്റ്റ(കോഫീ കനെഫോറ)യും കോഫീ അറാബികയുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന കാപ്പിക്കുരുകള്‍. 

ഇന്ത്യയുടെ 1.54 ലക്ഷം ഹെക്ടറുകളില്‍ കാപ്പി കൃഷി ചെയ്യുന്നത് 98 ശതമാനം വരുന്ന ചെറുകിട കര്‍ഷകരാണ്. 

2017 - 18 വര്‍ഷത്തില്‍ ഇന്ത്യ 3.16 ലക്ഷം ടണ്‍ കോഫീ ഉത്പാദിപ്പിച്ചു. 3.92 ലക്ഷം ടണ്‍ കോഫീ ഇന്ത്യ കയറ്റുമതി ചെയ്തുവെന്നുമാണ് കണക്കുകള്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios