ബദാം കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുമെന്നു മാത്രമല്ല, പല ആരോഗ്യ പ്രശ്‌നങ്ങളും ചെറുക്കാനും ബദാം സഹായിക്കുന്നു. ബദാമില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് കൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പല ഗുണങ്ങളും ഇതില്‍ നിന്നും ലഭ്യമാണ്. 

ഇടയ്ക്കൊക്കെ വിശപ്പ് വരുമ്പോൾ എല്ലാവരും ബേക്കറി പലഹാരങ്ങളോ അല്ലെങ്കിൽ എണ്ണ പലഹാരങ്ങളോ ആകും കഴിക്കുക. ഇനി മുതൽ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി പകരം ഒരു പിടി ബദാം കഴിക്കുന്നത് ​ഗുണം ചെയ്യും. ഇടനേരത്തെ ഭക്ഷണമായി ബദാം തിരഞ്ഞെടുക്കുകയാണെങ്കിൽ നിരവധി ​ഗുണങ്ങൾ ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

 

 

ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ബദാം ഏറെ നല്ലതാണെന്നാണ് ​ഗവേഷകർ പറയുന്നത്. ലണ്ടൻ കിങ്സ് കോളേജിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

തിരഞ്ഞെടുത്ത ഒരു സംഘം ആളുകളുടെ ഭക്ഷണരീതി ആറാഴ്ച നിരീക്ഷിച്ച ശേഷമാണ് ഗവേഷകർ നിഗമനത്തിൽ എത്തിയത്. ബദാം കഴിക്കുന്നത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നതിനും ഏറെ നല്ലതാണെന്നാണ് ​ഗവേഷകർ പറയുന്നത്. പാലിൽ ചേർത്ത് ബദാം ഷേയ്ക്കായും കഴിക്കുന്നതും നല്ലതാണ്. പക്ഷേ പഞ്ചസാരയുടെ അളവ് പരമാവധി കുറയ്ക്കണം. 

ചൂടുള്ള കാപ്പിയിലേക്ക് ഒരു ഐസ്‌ക്യൂബ്; വ്യത്യസ്തമായ വീഡിയോ...