വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്.  

പഴങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അക്കൂട്ടത്തില്‍ പെടുന്നതാണ് സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. 

മഞ്ഞുകാലത്ത് ദിവസവും ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് ഓറഞ്ച്. കൂടാതെ വിറ്റാമിന്‍ എ, ബി, കാത്സ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ്, ഫൈബര്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഓറഞ്ച്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

രണ്ട്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ഫൈബറും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

നാല്... 

വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

അഞ്ച്... 

ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അകാലനരയെ തടയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ മൂന്ന് നട്സ്...

youtubevideo