കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഇ, നാരുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഓട്സ്.
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണമായാണ് പലരും ഓട്സിനെ കാണുന്നത്. എന്നാല്‍ എല്ലാ പ്രായക്കാര്‍ക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിന്‍ ഇ, നാരുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഓട്സ്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ദഹനം
നാരുകള്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. വിശപ്പ് കുറയ്ക്കാന്‍
പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് വിയറ് പെട്ടെന്ന് നിറയ്ക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
3. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍
നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഓട്സ് കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ഗുണം ചെയ്യും.
4. ഊര്‍ജം
രാവിലെ ഓട്സ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും സഹായിക്കും.
5. ബ്ലഡ് ഷുഗര്‍
ഫൈബറിനാല്‍ സമ്പന്നമായ ഓട്സില്‍ വലിയ അളവില്‍ ബീറ്റാ-ഗ്ലൂക്കന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓട്സ് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
6. കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
7. ചര്‍മ്മം
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
