സാധാരണഗതിയില്‍ വിദേശികള്‍ ഇന്ത്യൻ വിഭവങ്ങളുണ്ടാക്കുമ്പോള്‍ അവരുടേതായ രീതിയിലേക്ക് മാറ്റുന്നത് കാണാം. എന്നാല്‍ എയ്റ്റൻ വളരെ കൃത്യമായ ഇന്ത്യൻ റെസിപിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. 

ഇന്ത്യൻ വിഭവങ്ങള്‍ക്ക് പൊതുവെ ആഗോളതലത്തില്‍ തന്നെ വലിയ പേരാണ്. അല്‍പം സ്പൈസിയാണെന്ന ഒരു കുറവ് മാറ്റിനിര്‍ത്തിയാല്‍ വിദേശികളില്‍ വലിയൊരു ശതമാനം പേരും ഒരിക്കല്‍ രുചിച്ചുനോക്കിയാല്‍ പിന്നെ ഇന്ത്യൻ വിഭവങ്ങളുടെ ആരാധകരായി മാറാറുണ്ട്. അധികവും നമ്മുടെ കറികളോടാണ് വിദേശികള്‍ക്ക് കൂടുതല്‍ താല്‍പര്യം. 

ഇപ്പോഴിതാ ഇന്ത്യൻ വിഭവമായ മട്ടര്‍ പനീര്‍ തയ്യാറാക്കുന്ന അമേരിക്കൻ ഷെഫിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. മട്ടര്‍ പനീര്‍, മിക്കവര്‍ക്കും അറിയാം ഗ്രീൻ പീസും പനീറും ചേര്‍ത്ത് തയ്യാറാക്കുന്ന കറിയാണ്. ചപ്പാത്തി, റൊട്ടി, അപ്പം, ദോശ പോലുള്ള വിഭവങ്ങളിലേക്കെല്ലാം കഴിക്കാവുന്നതാണ് മട്ടര്‍ പനീര്‍. 

വെജിറ്റേറിയൻ വിഭവങ്ങളുടെ ആരാധകര്‍ക്കിടയിലാണ് മട്ടര‍്‍ പനീറിന് കൂടുതലും ഡിമാൻഡുള്ളത്. എന്തായാലും അമേരിക്കൻ ഷെഫ് ആയ എയ്റ്റൻ ബെര്‍നാത് മട്ടര്‍ പനീര്‍ തയ്യാറാക്കുന്ന വീഡിയോ 'കിടിലൻ' ആയിട്ടുണ്ടെന്നാണ് വീഡിയോ കണ്ട ഇന്ത്യക്കാരുടെയെല്ലാം പ്രതികരണം.

സാധാരണഗതിയില്‍ വിദേശികള്‍ ഇന്ത്യൻ വിഭവങ്ങളുണ്ടാക്കുമ്പോള്‍ അവരുടേതായ രീതിയിലേക്ക് മാറ്റുന്നത് കാണാം. എന്നാല്‍ എയ്റ്റൻ വളരെ കൃത്യമായ ഇന്ത്യൻ റെസിപിയാണ് പിന്തുടര്‍ന്നിരിക്കുന്നത്. 

എണ്ണ മൂപ്പിച്ച് സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയുമെല്ലാം വാട്ടിയെടുത്ത്, ഇത് അരച്ച് പേസ്റ്റാക്കി, നെയ്യില്‍ മറ്റ് സ്പൈസുകളും പൊടികളുമെല്ലാം ചേര്‍ത്ത് നല്ലൊരു ബേസാണ് കറിക്ക് വേണ്ടി എയ്റ്റെൻ തയ്യാറാക്കുന്നത്. 

കാഴ്ചയില്‍ തന്നെ കറിയുടെ രുചി മനസിലാക്കാമെന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ഇന്ത്യ സന്ദര്‍ശനത്തിനിടെ ബീഹാറില്‍ നിന്ന് മട്ടര്‍ പനീര്‍ കഴിച്ചതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണത്രേ എയ്റ്റെൻ തിരികെ നാട്ടിലെത്തിയ ശേഷം ഇത് തയ്യാറാക്കി നോക്കാൻ തീരുമാനിച്ചത്. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ഈ ചായ എങ്ങനെ കുടിക്കും?'; വ്യത്യസ്തമായ ചായ വീഡിയോ കണ്ട് അമ്പരന്ന് ഏവരും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News