20 കിലോ കുറച്ച ലോകപ്രീതിക ശ്രീനിവാസന്‍ എന്ന ന്യൂട്രീഷനിസ്റ്റിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം വഴിയാണ് ലോകപ്രീതിക ഇക്കാര്യം വ്യക്തമാക്കിയത്.

ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. അമിത ഭാരത്തെ നിയന്ത്രിക്കാന്‍ ആരോ​ഗ്യകരമായ ഭക്ഷണരീതിയാണ് ആദ്യം പിന്തുടരേണ്ടത്. അത്തരത്തില്‍ 20 കിലോ കുറച്ച ലോകപ്രീതിക ശ്രീനിവാസന്‍ എന്ന ന്യൂട്രീഷനിസ്റ്റിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗഡ് വഴിയാണ് ലോകപ്രീതിക ഇക്കാര്യം വ്യക്തമാക്കിയത്.

ശരീഭാരം കുറയ്ക്കാനുള്ള യാത്രയിസ്‍ താന്‍ പത്ത് ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കിയെന്നാണ് ലോക പറയുന്നത്. ലോക ഡയറ്റില്‍ നിന്നും ഒഴിവാക്കിയ പത്ത് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. പാക്ക് ചെയ്തുവരുന്ന യോഗര്‍ട്ട് 
2. കേക്കുകള്‍ 
3. ബ്രെഡും ചായയും 
4. മയോണൈസും വെണ്ണയും 
5. സെറിയല്‍സ്, ഗ്രാനോല 
6. പഫ്‌സ് 
7. ഐസ്ക്രീം 
8. പഞ്ചസാര 
9. ബിസ്‌കറ്റ് 
10. സോഡയും പ്രോസസ് ചെയ്ത് ജ്യൂസുകളും 

View post on Instagram


ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാകും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: ശരീരഭാരം കുറയ്ക്കാൻ ഒഴിവാക്കേണ്ട പാനീയങ്ങൾ