Asianet News MalayalamAsianet News Malayalam

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് പതിവായി ഇങ്ങനെ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും. 

Bananas For High Cholesterol Management
Author
First Published Feb 11, 2024, 7:02 PM IST

ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെയാണ് എല്ലാവരും ശരീരത്തില്‍ കൊളസ്ട്രോള്‍ കുറച്ചൊന്ന് കൂടിയാല്‍ ഭയപ്പെടുന്നതും. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സാധിക്കും. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി വാഴപ്പഴം കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ഫ്രൂട്ടാണ് ബനാന. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നാരുകള്‍ സഹായിക്കുന്നു. അതുവഴി എൽഡിഎൽ കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാം. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്താനും സഹായിക്കും. അതിനാല്‍ ദിവസവും മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം ഒരു വാഴപ്പഴം കഴിക്കുന്നത് നിങ്ങളുടെ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം കൂട്ടാനും സഹായിക്കും. കൂട്ടാതെ ബനാനയില്‍ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വാഴപ്പഴം ഉത്തമം തന്നെ.  ഇത് നിങ്ങളുടെ ദഹനത്തെയും പ്രതിരോധശേഷിയെയും മെച്ചപ്പെടുത്തുന്നു. അസിഡിറ്റിയെ തടയാനും മലബന്ധത്തെ തടയാനുമൊക്കെ ഗുണം ചെയ്യും.  തലച്ചോറിന്‍റെ പ്രവർത്തനത്തിനും നല്ലതാണ്, കൂടാതെ നിങ്ങളുടെ മാനസികാവസ്ഥ മികച്ചതാക്കാനും ഇവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ അമിത വണ്ണത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബയോട്ടിൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ; ചര്‍മ്മത്തിലും തലമുടിയിലും വ്യത്യാസമറിയാം...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios