Asianet News MalayalamAsianet News Malayalam

മുന്തിരി കഴിക്കാം, ആരോഗ്യം കൂട്ടാം; അറിയാതെ പോകരുത് ഈ ഗുണങ്ങള്‍...

ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്‍റി ഓക്‌സിഡന്‍റ്  ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

benefits of eating grapes
Author
Thiruvananthapuram, First Published Feb 1, 2021, 9:48 AM IST

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. ഇതില്‍ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. 

വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോ​ഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

അറിയാം മുന്തിരിയുടെ ആരോഗ്യപരമായ ഗുണങ്ങള്‍...

ഒന്ന്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി.  വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

ക്യാന്‍സര്‍ പ്രതിരോധത്തിനും മുന്തിരി സഹായിക്കുമെന്നാണ് 'അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്യാന്‍സര്‍ റിസര്‍ച്ച്' പറയുന്നത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയുമത്രേ. അതിനാല്‍ മുന്തിരി ഡയറ്റിന്‍റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. 

മൂന്ന്...

ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.

നാല്...

പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ  നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ  സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.

അഞ്ച്...

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും.

benefits of eating grapes

 

ആറ്...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുഖക്കുരു കുറയ്ക്കാനും ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി കഴിക്കാം. 

Also Read: വെള്ളരിക്ക കഴിച്ചാൽ ​അഞ്ചുണ്ട് ​ഗുണങ്ങൾ...

Follow Us:
Download App:
  • android
  • ios