ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്.

വിറ്റാമിൻ എ, ബി 6, കെ, സി, ഇ, കാത്സ്യം, അയേൺ, സിങ്ക്, പൊട്ടാസ്യം, ഫൈബര്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ നട്സാണ് പിസ്ത. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത കഴിക്കുന്നത് നല്ലതാണ്. കാരണം പിസ്തയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ആണ് ഉള്ളത്. പിസ്ത പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Add Asianetnews as a Preferred SourcegooglePreferred

പ്രോട്ടീന്റെ കലവറയാണ് പിസ്ത. അതിനാല്‍ ഇവ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ പിസ്ത കഴിക്കുന്നത് നല്ലതാണ്.

പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.