Asianet News MalayalamAsianet News Malayalam

മധുരക്കിഴങ്ങ് പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

benefits of having sweet potato in your diet azn
Author
First Published Sep 19, 2023, 8:24 AM IST

മധുരക്കിഴങ്ങ് കഴിക്കാന്‍ ഇഷ്ടമാണോ? ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്.  നല്ല മധുരമുള്ള മധുരക്കിഴങ്ങില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് അതിന്‍റെ പ്രത്യേകത. കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. നൂറ് ഗ്രാം മധുരക്കിഴങ്ങില്‍ വെറും 86 കലോറി മാത്രമാണ് ഉള്ളത്. കൂടാതെ പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ശരീര ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. 

ഫൈബറിനോടൊപ്പം വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് എന്നിവയും  മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു.  ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിന്‍റെ ആരോഗ്യത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ പതിവായി കഴിക്കാം. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ  മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലതാണ്. 

പ്രമേഹരോഗികൾ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും. മിതമായ അളവില്‍ മാത്രം കഴിക്കണം എന്നു മാത്രം. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും സഹായിക്കും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...

youtubevideo
 

Follow Us:
Download App:
  • android
  • ios