Asianet News MalayalamAsianet News Malayalam

ഈ 5 ഭക്ഷണങ്ങൾ ശീലമാക്കിയാൽ പ്രമേഹം തടയാം

നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം രോഗസാധ്യത കൂട്ടാനും രോഗം വരാതെ തടയാനും എല്ലാം കാരണമാകും. പ്രമേഹം വരാതിരിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം... 

best foods to eat to help prevent or control diabetes
Author
Trivandrum, First Published Dec 20, 2019, 2:55 PM IST

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു.

 എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ ആരോഗ്യവും ദീര്‍ഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും. നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണം രോഗസാധ്യത കൂട്ടാനും രോഗം വരാതെ തടയാനും എല്ലാം കാരണമാകും. പ്രമേഹം വരാതിരിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചറിയാം... 

ഒന്ന്...

ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറി ശീലമാക്കണം. കാബേജ്, കോളിഫ്ലവർ, ബീൻസ്, കൂൺ മുതലായ പച്ചക്കറികൾ നല്ലതാണ്. സ്റ്റാർച്ച് അടങ്ങിയ ഭക്ഷണങ്ങൾ ടൈപ്പ് – 2 പ്രമേഹസാധ്യത കൂട്ടും. സ്റ്റാർച്ച് അടങ്ങാത്തതും നാരുകൾ കൂടുതൽ അടങ്ങിയതുമായ പച്ചക്കറികൾ ഗ്ലൂക്കോസിനെ വളരെ സാവധാനമേ രക്തത്തിലേക്ക് പുറന്തള്ളൂ. 

രണ്ട്...

 പച്ചനിറത്തിലുള്ള ഇലക്കറികൾ പൊതുവെ ആരോ​ഗ്യത്തിന് മികച്ചതാണ്. കാബേജ് മുതലായ ക്രൂസിഫെറസ് പച്ചക്കറികളും ആരോഗ്യഗുണങ്ങൾ ഏറെയുള്ളവയാണ്. ഇവ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നും നിരവധി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ദിവസവും പച്ചിലക്കറികൾ കഴിക്കുന്നവർക്ക് പ്രമേഹസാധ്യത 14 ശതമാനം കുറവാണ്. 

മൂന്ന്...

പയർവർഗങ്ങളിൽ ധാരാളം നാരുകൾ ഉണ്ട്. മിതമായ അളവിൽ പ്രോട്ടീനും റസിസ്റ്റന്റ് സ്റ്റാർച്ചും ഇവയിലുണ്ട്. ബീൻസിലും പരിപ്പിലും ഉള്ള അന്നജം ചെറുകുടലിൽ വച്ച് വിഘടിക്കപ്പെടുന്നില്ല. ഇവയിലെ നാരുകൾ ഒരു പ്രീബയോട്ടിക് ആയും കുടലിലെ ബാക്ടീരിയയുടെ ഭക്ഷണമായും പ്രവർത്തിക്കുന്നു. ഫെർമെന്റേഷനിലൂടെ രൂപപ്പെടുന്നവ കോളൻ കാൻസറിനെതിരെയും സംരക്ഷണമേകുന്നു. പരിപ്പു വർഗങ്ങളും പയറും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

നാല്...

പ്രമേഹം തടയാൻ ഏറ്റവും മികച്ചതാണ് നട്സ്. ആഴ്ചയിൽ അഞ്ചുതവണ നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹസാധ്യത 27 ശതമാനം കുറയ്ക്കും. അണ്ടിപ്പരിപ്പിൽ നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. 

അഞ്ച്...

ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ കറുവാപ്പട്ടയ്ക്ക് കഴിവുണ്ട്. പൊണ്ണത്തടി, പിസിഒഎസ് മുതലായവയുള്ള ഇൻസുലിൻ റെസിസ്റ്റന്റ് ആയവരെ ഇതു സഹായിക്കും. ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.

Follow Us:
Download App:
  • android
  • ios