ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. 

ചീത്ത കൊളസ്ട്രോള്‍ ആണ് ഇന്ന് പലരുടെയും പ്രധാന ശത്രു. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ കഴിയും. ഒപ്പം പതിവായി വ്യായാമവും ചെയ്യുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം... 

Add Asianetnews as a Preferred SourcegooglePreferred

ഒന്ന്...

ബെറി പഴങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ഉയര്‍ന്ന കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട്...

ആപ്പിള്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, പെക്ടിന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ദിവസവും കഴിക്കുന്നതും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്... 

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരും. 

നാല്...

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളായ കെ, സി, ബി, എന്നിവയും അടങ്ങിയ അവക്കാഡോയില്‍ ആരോഗ്യകരമായ ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശര്‍ക്കര പതിവായി കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ?

youtubevideo