സെന്‍റ് ഇവാസ് എന്ന കടയിലാണ് 'ബൈഡന്‍സ് ബിഗ് ഉന്‍', 'മെര്‍ക്കല്‍സ് മിന്റഡ് ലാംപ്', 'മാക്രോണ്‍സ് മിക്‌സഡ് വെജ്', 'ബോറിസ് സ്റ്റിലോട്ടന്‍' എന്നിങ്ങനെ വിവിധ തരം പേസ്റ്റികള്‍ വില്‍പനയ്ക്ക് വച്ചത്. 

അവിടെ യുകെയില്‍ 'ജി സെവന്‍' ഉച്ചകോടിക്കായി നേതാക്കള്‍ ഒത്തുകൂടിയപ്പോള്‍, ഇവിടെ കോണ്‍വാളിലെ പേസ്റ്റി കച്ചവടക്കാരന്‍റെ വിപണനതന്ത്രത്തിലും ഒരു 'ജി സെവന്‍ ടച്ച്' ഉണ്ടായിരുന്നു. ജി സെവന്‍ രാജ്യങ്ങളിലെ നേതാക്കളുടെ പേരിട്ട പേസ്റ്റികളാണ് ഇദ്ദേഹത്തിന്‍റെ കടയിലെ പ്രധാന വിഭവങ്ങള്‍. 

സെന്‍റ് ഇവാസ് എന്ന കടയിലാണ് 'ബൈഡന്‍സ് ബിഗ് ഉന്‍', 'മെര്‍ക്കല്‍സ് മിന്റഡ് ലാംപ്', 'മാക്രോണ്‍സ് മിക്‌സഡ് വെജ്', 'ബോറിസ് സ്റ്റിലോട്ടന്‍' എന്നിങ്ങനെ വിവിധ തരം പേസ്റ്റികള്‍ വില്‍പനയ്ക്ക് വച്ചത്. ഇതിന്‍റെ മെനു ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Scroll to load tweet…

ബിബിസിയുടെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടറായ മാര്‍ട്ടിന്‍ ഓട്ടെസാണ് സംഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതോടെ സെന്റ് ഇവാസില്‍ ഭക്ഷണം കഴിക്കാനായി ആളുകളുടെ വരവ് കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Also Read: വൈറലായ വീഡിയോയിലെ തൊണ്ണൂറുകാരനായ 'ചാട്ട് വാല' അന്തരിച്ചു...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona