നീല നിറമുള്ള ഇവയുടെ രുചിക്കുമുണ്ട് ചില പ്രത്യേകത. ഐസ്‌ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന്. ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും.

പല തരത്തിലുള്ള വാഴപ്പഴങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ നീലനിറത്തില്‍ തൊലിയുള്ള വാഴപ്പഴം കണ്ടുകാണാന്‍ യാതൊരു സാധ്യതയുമില്ല. ആകാശനീല നിറത്തിലുള്ള പഴത്തൊലിയുമായി ഒരു വാഴക്കുലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ഒരു പ്രമുഖ പരസ്യ കമ്പനിയുടെ മുന്‍ സിസിഒ ആയിരുന്ന താം ഖൈ മെങ് ആണ്  'ബ്ലൂ ജാവ ബനാന'  എന്നറിയപ്പെടുന്ന വാഴപ്പഴത്തിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നീല നിറമുള്ള ഇവയുടെ രുചിക്കുമുണ്ട് ചില പ്രത്യേകത എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. നല്ല വാനിലാ ഐസ്‌ക്രീമിന്റെ രുചിയാണ് ഈ വാഴപ്പഴത്തിന് എന്നാണ് അദ്ദേഹം പറയുന്നത്.

Scroll to load tweet…

ബ്ലൂ ജാവ വാഴകള്‍ക്ക് 15 മുതല്‍ 20 അടി വരെ പൊക്കമുണ്ടാകും. ട്വീറ്റ് വൈറലായതോടെ കമന്‍റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പലരും ബ്ലൂ ജാവ ബനാനയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിടുകയും ചെയ്തു. ചിലര്‍ ഇത് ഫോട്ടോഷോപ്പ് ആണെന്ന് കമന്‍റ് ചെയ്തപ്പോള്‍, ഈ വാഴപ്പഴത്തിനെ കുറിച്ചുള്ള ആമസോപീഡിയയില്‍ നിന്നുള്ള ലിങ്കും അദ്ദേഹം ട്വീറ്റ് ചെയ്തു.

Scroll to load tweet…

എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Also Read: ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കാം; ഗുണമിതാണ്...