Asianet News MalayalamAsianet News Malayalam

ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കാം; ഗുണമിതാണ്...

രാവിലെ 11 മണിക്കും ഒന്നിനും ഇടയിലുള്ള സമയത്തു തന്നെ ഉച്ചയൂണ് കഴിക്കണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ പറയുന്നത്. 

Banana Before Lunch is a Good Idea
Author
Thiruvananthapuram, First Published Feb 11, 2021, 8:27 PM IST

തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍ നെഞ്ചെരിച്ചില്‍, വയറു വേദന എന്നിവയും കാണാറുണ്ട്.

അസിഡിറ്റിയെ തടയാന്‍ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. രാവിലെ 11 മണിക്കും ഒന്നിനും ഇടയിലുള്ള സമയത്തു തന്നെ ഉച്ചയൂണ് കഴിക്കണമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കർ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രുജുത ഇക്കാര്യം പറഞ്ഞത്. ഇനി എന്തെങ്കിലും കാരണത്താല്‍ ഉച്ചയൂണ് കഴിക്കാന്‍ വൈകുന്നുണ്ടെങ്കില്‍ പകരം ആ സമയത്ത് നേന്ത്രപ്പഴം കഴിക്കാനും രുജുത നിര്‍ദ്ദേശിക്കുന്നു.

അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്‌ളക്‌സ് വളരെ കുറവാണ്.അതിനാല്‍ നേന്ത്രപ്പഴം അസിഡിറ്റിയെ തടയാന്‍ സഹായിക്കും. ഭക്ഷണം കഴിക്കാന്‍ വൈകുന്നത് ചിലരില്‍  തലവേദനയ്ക്കും കാരണമാകാം. ഇത്തരത്തിലുള്ള തലവേദനയെ തടയാനും ഉച്ചയൂണിന്‍റെ സമയത്ത് നേന്ത്രപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് രുജുത കുറിച്ചു.

 

നേന്ത്രപ്പഴം കഴിച്ചുവെന്ന് കരുതി അന്നത്തെ ഉച്ചയൂണ് ഒഴിവാക്കരുത് എന്നും അവര്‍ ഓര്‍മിപ്പിച്ചു. കുറച്ച് വൈകിയായാലും ഉച്ചയൂണ് കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് നല്ലതാണ്. 

Also Read: പ്രമേഹ രോഗികൾക്ക് നേന്ത്രപ്പഴം കഴിക്കാമോ?

Follow Us:
Download App:
  • android
  • ios