Asianet News MalayalamAsianet News Malayalam

ദിവസവും കുടിക്കാം നാരങ്ങാ വെള്ളം; അറിയാം ഈ ഗുണങ്ങള്‍...

വേനൽക്കാലത്ത്  ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത്  ആരോഗ്യം നിലനിർത്താൻ നല്ലതാണെന്നാണ് ആശയമാണെന്ന് ന്യൂട്രീഷ്യനിസ്റ്റായ രൂപാലി ദത്ത പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്  നാരങ്ങാ വെള്ളം. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

Boost Your Health With Lemon Drinks azn
Author
First Published May 31, 2023, 3:28 PM IST

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാരങ്ങ. ഈ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വിറ്റാമിന്‍ സി, ബി6, കോപ്പര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്റ്‌സ് തുടങ്ങിയവ അടങ്ങിയതാണ് ചെറുനാരങ്ങ. 

വേനൽക്കാലത്ത്  ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത്  ആരോഗ്യം നിലനിർത്താൻ നല്ലതാണെന്നാണ് ആശയമാണെന്ന് ന്യൂട്രീഷ്യനിസ്റ്റായ രൂപാലി ദത്ത പറയുന്നത്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്  നാരങ്ങാ വെള്ളം. ശരീരത്തിലെ വിഷാംശത്തെ പുറത്തേയ്ക്ക് കളയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും നാരങ്ങ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അറിയാം നാരങ്ങാ വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം തടയാന്‍ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. 

രണ്ട്...

നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്...

ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന്‍റെ ആരോഗ്യത്തിനൊപ്പം ചര്‍മ്മത്തിനും നല്ലതാണ്. ചര്‍മ്മം ആരോഗ്യമുള്ളതാക്കാനും ചര്‍മ്മം തിളങ്ങാനും നാരങ്ങാ വെള്ളം സഹായിക്കും. 

നാല്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും ഇവ  സഹായിക്കും. 

അഞ്ച്...

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും നാരങ്ങാ വെള്ളം സഹായിക്കും. ശരീരത്തിലെ മെറ്റബോളിസം എളുപ്പത്തിലാക്കാനും ഇവ ഗുണം ചെയ്യും. 

ആറ്...

പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ നാരങ്ങാ വെള്ളം സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

ഏഴ്...

പൊട്ടാസ്യം ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

Follow Us:
Download App:
  • android
  • ios